പ്രകോപനവുമായി വീണ്ടും ചൈന; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 13 ചൈനീസ് പടക്കപ്പലുകള്‍ വിന്യസിച്ചു

ഇന്ത്യന്‍ നാവിക സേന നടത്തിയ പ്രത്യേക തിരച്ചിലിലാണ് അസ്വാഭാവിക സാഹചര്യത്തില്‍ ചൈനയുടെ 13 യുദ്ധക്കപ്പലുകള്‍ കണ്ടെത്തിയത്
പ്രകോപനവുമായി വീണ്ടും ചൈന; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 13 ചൈനീസ് പടക്കപ്പലുകള്‍ വിന്യസിച്ചു

അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് ഇടയില്‍ ഇന്ത്യയ്ക്ക് ആശങ്ക ഉയര്‍ത്തി ചൈനീസ് പടക്കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍. ഇന്ത്യന്‍ നാവിക സേന നടത്തിയ പ്രത്യേക തിരച്ചിലിലാണ് അസ്വാഭാവിക സാഹചര്യത്തില്‍ ചൈനയുടെ 13 യുദ്ധക്കപ്പലുകള്‍ കണ്ടെത്തിയത്. 

സിക്കിമിലെ ഡോക്ലാമില്‍ ഇന്ത്യന്‍ സൈന്യവും, ചൈനീസ് ലിബറേഷന്‍ പീപ്പിള്‍സ് ആര്‍മിയും തമ്മില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ജിസാറ്റ്-7, സമുദ്ര നിരീക്ഷണത്തിനുള്ള പൊസിഡോന്‍-8I എന്നിവ ഉപയോഗിച്ച്‌
നാവിക സേനയുടെ തിരച്ചില്‍. കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യന്‍ സമുദ്രഭാഗത്ത് ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം ഉണ്ടെന്നാണ് നാവിക സേന വ്യക്തമാക്കുന്നത്. 

1962ലെ ഇന്ത്യ അല്ല ഇപ്പോഴത്തെ ഇന്ത്യ എന്ന പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ പ്രതികരണം ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ സമുദ്രഭാഗത്ത് യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് പഴയ ചൈനയല്ല എന്ന് വ്യക്തമാക്കുകയാണ് ചൈനയും. 

ചൈനയ്ക്കും മാറ്റം വന്നിട്ടുണ്ടെന്നും, തങ്ങളുടെ അതിര്‍ത്തികളുടെ പരമാധികാരം സംരക്ഷിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്നുമായിരുന്നു ചൈനീസ് വക്താവിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com