അക്കളി തീക്കളി സൂക്ഷിച്ചോ എന്ന് ചൈനീസ് മാധ്യമങ്ങള്‍ ഇന്ത്യയോട്

അക്കളി തീക്കളി സൂക്ഷിച്ചോ എന്ന് ചൈനീസ് മാധ്യമങ്ങള്‍ ഇന്ത്യയോട്

ബീജിംഗ്: 1962ല്‍ നടന്ന യുദ്ധത്തില്‍ അനുഭവിച്ചതിനേക്കാള്‍ കൈപ്പേറിയ അനുഭവം നല്‍കാന്‍ സമയമായെന്ന് ചൈനീസ് മാധ്യമങ്ങള്‍ ഇന്ത്യയോട്. ചൈനയുമായി സൈനിക സംഘര്‍ഷമുണ്ടാക്കുന്നത് ഇന്ത്യയ്ക്കു ഗുണം ചെയ്യില്ലെന്നും ചൈനീസ് മാധ്യമങ്ങള്‍.

1962ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യയെന്ന ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രസ്താവനയും, ഇന്ത്യന്‍ സൈന്യം എന്തിനും തയാറായാണ് നില്‍ക്കുന്നതെന്ന ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയും ഉദ്ധരിച്ചാണ് ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയല്‍ എഴുതിയിരിക്കുന്നത്. ദോക് ലാ മേഖലയില്‍ കടന്നുകളിക്കാനാണ്  ശ്രമമെങ്കില്‍ ചൈനീസ് സേനയുടെ ശക്തി ഇന്ത്യയറിയും. ജയ്റ്റ്‌ലി പറഞ്ഞതു ശരിയാണ്, ഇന്ത്യ പഴയ ഇന്ത്യയല്ല, അതുകൊണ്ടുതന്നെ 1962ലേതിനേക്കാളും വലിയ നഷ്ടമായരിക്കും സൈനിക സംഘര്‍ഷമുണ്ടാക്കിയാല്‍ ചൈനയില്‍ നിന്നും ഇന്ത്യയ്ക്കു നേരിടേണ്ടി വരിക. എഡിറ്റോറിയലില്‍ പറയുന്നു.

ദോക് ലാ മേഖലയില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങുകയാണ് വേണ്ടത്. ഇനി അതല്ല ഉദ്ദേശ്യമെങ്കില്‍ ചൈനീസ് സൈന്യത്തിന്റെ വിധം മാറും. പീപ്പിള്‍സ് ഡെയിലിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com