ഐഎസിനെ തുരുത്തി മൊസൂള്‍ നഗരം പിടിച്ചെടുത്ത് ഇറാഖി സൈന്യം

ഒന്‍പത്‌ മാസം നീണ്ട് പോരാട്ടത്തിന് ശേഷമാണ് മൊസൂള്‍ സൈന്യത്തിന് പിടിച്ചെടുക്കാനായത്
ഐഎസിനെ തുരുത്തി മൊസൂള്‍ നഗരം പിടിച്ചെടുത്ത് ഇറാഖി സൈന്യം

ബാഗ്ദാദ്: മാസങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ വീഴ്ത്തി ഇറാഖി സൈന്യം മൊസൂള്‍ നഗരം പിടിച്ചെടുത്തു. മൊസൂള്‍ സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലായെന്ന് ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും, സൈന്യം ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമാണ് മൊസൂള്‍. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇറാഖിലെ അവസാന താവളവുമായിരുന്നു മൊസൂള്‍. ഒന്‍പത്‌ മാസം നീണ്ട് പോരാട്ടത്തിന് ശേഷമാണ് മൊസൂള്‍ സൈന്യത്തിന് പിടിച്ചെടുക്കാനായത്. മൊസുളില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നത് ഐഎസിന് കനത്ത തിരിച്ചടിയാണ്. ഒരു ലക്ഷത്തില്‍ അധികം ജനങ്ങളെ മനുഷ്യകവചമാക്കിയായിരുന്നു ഐഎസിന്റെ ആക്രമണം. 

ഇസ്ലാമിക് സ്റ്റേറ്റിന്റെ തലസ്ഥാനം എന്ന് പറയപ്പെടുന്ന മൊസൂളില്‍ ഏല്‍ക്കുന്ന തിരിച്ചടിയോട് ഐഎസ് എങ്ങിനെ പ്രതികരിക്കും എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മൊസൂളില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നാല്‍ സമീപത്തെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഐഎസ് ആക്രമങ്ങള്‍ നടത്തിയേക്കുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com