ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കല്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു

സിറിയയുടെ കിഴക്കന്‍ പ്രദേശത്ത് ഇറാഖിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലത്താണ് ബാഗ്ദാദി അവസാനകാലത്ത് ഉണ്ടായിരുന്നതെന്നും അവിടെവച്ചായിരുക്കും കൊല്ലപ്പെട്ടതെന്നുമാണ് കരുതുന്നത്
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കല്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബൂബേക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് ഐഎസ് സ്ഥിരീകരിച്ചു. സിറിയയിലെ ഐഎസ് നേതാക്കളാണ് ഇക്കാര്യം അറിയിച്ചതെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. എന്നാല്‍, എവിടെവച്ച്, എങ്ങനെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്നതു സംബന്ധിച്ച് കൃത്യമായ വിശദീകരണം നല്‍കാതെയാണ് മനുഷ്യാവകാശ സംഘടനയുടെ ഡയറക്ടര്‍ റമി അബ്ദേല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്.

സിറിയയുടെ കിഴക്കന്‍ പ്രദേശത്ത് ഇറാഖിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലത്താണ് ബാഗ്ദാദി അവസാനകാലത്ത് ഉണ്ടായിരുന്നതെന്നും അവിടെവച്ചായിരുക്കും കൊല്ലപ്പെട്ടതെന്നുമാണ് കരുതുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വ്യോമസേനാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെതായി അവകാശവാദം ഉന്നയിച്ച് റഷ്യ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലായിരുന്നു. ഐഎസ് ശക്തി കേന്ദ്രമായ റാഖയില്‍ മേയ് 28 നു നടത്തിയ വ്യോമാക്രമണത്തിലാണ് ബഗ്ദാദി കൊല്ലപ്പെട്ടതെന്നായിരുന്നു റഷ്യയുടെ ഭാഷ്യം.

ഇറാഖില്‍ ജനിച്ച ബാഗ്ദാദി പൊതുസമൂഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. 2014ല്‍ ഐഎസ് പിടിച്ചെടുത്ത മൊസൂളിലെ ഗ്രാന്‍ഡ് മോസ്‌കിലാണ് ബാഗ്ദാദിയെ അവസാനം കാണുന്നത്. മുന്‍പ്, നിരവധി തവണ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ആദ്യമായാണ് ഐഎസ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com