പാകിസ്ഥാന്‍ വീണ്ടും പട്ടാള അട്ടിമറിയിലേക്കോ? പ്രധാനമന്ത്രിയോട് രാജിയാവശ്യപ്പെട്ട് സൈന്യം

പാനമ രേഖകളുമായി ബന്ധപ്പെട്ട് ആരോപണം നേരിടന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പാകിസ്ഥാന്‍ സൈന്യം
പാകിസ്ഥാന്‍ വീണ്ടും പട്ടാള അട്ടിമറിയിലേക്കോ? പ്രധാനമന്ത്രിയോട് രാജിയാവശ്യപ്പെട്ട് സൈന്യം

ഇസ്ലാമബാദ്: പാനമ രേഖകളുമായി ബന്ധപ്പെട്ട് ആരോപണം നേരിടന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പാകിസ്ഥാന്‍ സൈന്യം. നവാസ് ഷെരീഫിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സൈന്യം. സംയുക്ത അന്വേഷണ സംഘം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ നവാസ് ഷെരീഫിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ആരോപണങ്ങളെ നേരിടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിരിക്കുകയാണ് ഷെരീഫ്.

പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സെക എന്ന നിയമസ്ഥാപനം വഴി ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ഇംഗ്ലണ്ടില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം.തങ്ങളുടെ ഇടപാടുകള്‍ നിയമാനുസൃതമാണെന്നാണ് ഷെരീഫിന്റെയും കുടുംബത്തിന്റെയും വാദം.

സുപ്രീംകോടതിയുടെ മുന്നിലാണ് ഷെരീഫിനെതിരായ റിപ്പോര്‍ട്ട് ഇപ്പോളുള്ളത്.അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നവാസ് ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അന്വേഷണം നടത്താമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.സൈന്യവും എതിരായതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ശക്തമായി നവാസ് ഷെരീഫിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നവാസ് ഷെരീഫ് രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തുമെന്ന് പാക് സുപ്രീം കോടതി ബാര്‍ അസോസിയേഷനും ലാഹോര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനും പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com