വിഭജന സമയത്ത് വേര്‍പിരിഞ്ഞ ജനങ്ങള്‍ക്ക് ഒത്തുകൂടാന്‍ അവസരമൊരുക്കണം; ഉത്തര കൊറിയയെ ചര്‍ച്ചയ്ക്ക്‌ ക്ഷണിച്ച് ദക്ഷിണ കൊറിയ

ഒറ്റ രാഷ്ട്രമായിരുന്ന കൊറിയ1950 ലെയുദ്ധത്തോടെയാണ് രണ്ടായത്
വിഭജന സമയത്ത് വേര്‍പിരിഞ്ഞ ജനങ്ങള്‍ക്ക് ഒത്തുകൂടാന്‍ അവസരമൊരുക്കണം; ഉത്തര കൊറിയയെ ചര്‍ച്ചയ്ക്ക്‌ ക്ഷണിച്ച് ദക്ഷിണ കൊറിയ

സോള്‍:  ഉത്തര കൊറിയയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന്‌ ദക്ഷിണ കൊറിയ. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും 1950ലെ യുദ്ധത്തിന് ശേഷം വേര്‍പിരിഞ്ഞുപോയവരുടെ ഒന്നിക്കലിനും വേണ്ടി ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി.  ഉത്തര കൊറിയയുമായി സമാധന ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കി. 

ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് മൂണ്‍ ജെ ഉത്തര കൊറിയയുമായി സമാധനം സ്ഥാപിക്കണം എന്ന നിലപാടുള്ളയാളാണ്. അധികാരത്തിലേറിയപ്പോള്‍ തന്നെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ദക്ഷിണ കൊറിയ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് വേണ്ടിയുള്ള മുന്നോട്ടുവരവിനെക്കുറിച്ച് ഉത്തര കൊറിയ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

ഒറ്റ രാഷ്ട്രമായിരുന്ന കൊറിയ1950ലെ യുദ്ധത്തോടെയാണ് രണ്ടായത്. വിഭജനസമയത്ത് രണ്ടു രാജ്യങ്ങളിലായ ജനങ്ങളുടെ ബന്ധുക്കളെ കാണാനും മറ്റും ഇത്തരം ചര്‍ച്ചകള്‍ വഴി സാധിക്കുമെന്നാണ് ദക്ഷിണ കൊറിയയുടെ വിലയിരുത്തല്‍. 

ഉത്തര കൊറിയ- അമേരിക്ക സംഘര്‍ഷം ഒരു അയവുമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ദക്ഷിണ കൊറിയ ഉത്തര കൊറിയയുമായി ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com