അല്‍ അഖ്‌സയില്‍ നിന്നും ഇസ്രായേല്‍ സൈന്യം പിന്‍മാറി; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളെ ക്ഷണിച്ച് മുസ്‌ലിം നേതാക്കള്‍

ഇസ്‌ലാം വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നാണ് ജറുസലേമിലെ അല്‍ അഖ്‌സ പള്ളി
അല്‍ അഖ്‌സയില്‍ നിന്നും ഇസ്രായേല്‍ സൈന്യം പിന്‍മാറി; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളെ ക്ഷണിച്ച് മുസ്‌ലിം നേതാക്കള്‍

ല്‍ അക്‌സയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിച്ചതിന് പിന്നാലെ പള്ളിയില്‍ പ്രവേശിക്കാന്‍ വിശ്വാസികളെ ക്ഷണിച്ച് അല്‍ അഖ്‌സയിലെ മുസ്‌ലിം നേതാക്കള്‍.അല്‍ അഖ്‌സ ഇസ്‌ലാമിക് വഖഫ് അതോറിറ്റി പള്ളിയില്‍ പ്രവേശിക്കാന്‍ നിലനിന്ന വിലക്ക് നീങ്ങിയെന്നും പ്രാര്‍ത്ഥനകള്‍ക്ക് തുറന്നുതന്നിരിക്കുകയാണെന്നും അറിയിച്ചു.

ഇസ്രായേലി സമയം ഒരുമണിക്ക് ആദ്യ പ്രാര്‍ത്ഥന നടത്തുമെന്ന് അതോറിറ്റി അറിയിച്ചു. പള്ളി കോമ്പൗണ്ടിനകത്താണ് പ്രാര്‍ത്ഥനയ്ക്കുള്ള സ്ഥലം ഒരുക്കിയിരിക്കുന്നത്. ഇസ്‌ലാം വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നാണ് ജറുസലേമിലെ അല്‍ അഖ്‌സ പള്ളി. 

പള്ളിയും പ്രദേശവും വര്‍ഷങ്ങളായി ഇസ്രായേലി സൈന്യത്തിന്റെ കനത്ത സുരക്ഷയ്ക്ക കീഴിലായിരുന്നു. പസ്തീന്‍ കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ നടത്തിവന്നിരുന്നത്. ജൂലൈ നാലില്‍ പള്ളി പരിസരത്ത് അക്രമം നടന്നതിന് പിന്നാലെ ഇസ്രായേല്‍ പുതിയ മതിലുകള്‍ നിര്‍മ്മിക്കുകയും സൈനിക വിന്യാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.ആക്രമണത്തിന് പിന്നാലെ പലസ്തീന്‍ പൗരന്‍മാര്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതില്‍ വിലക്കുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com