ട്രാന്‍സ്‌ജെന്ററുകളെ സൈന്യത്തില്‍ നിന്നൊഴിവാക്കി ട്രംപ്

ഭിന്നലിംഗക്കാരുടെ നിരന്തരമായ തര്‍ക്കങ്ങള്‍ സേനയില്‍ അനുവദിക്കാനാകില്ലെന്നും അവരുടെ പ്രശ്‌നങ്ങള്‍ സേനയുടെ ഒത്തൊരുമ തകര്‍ക്കുമെന്നുമാണ് ട്രംപിന്റെ നിലപാട്
ട്രാന്‍സ്‌ജെന്ററുകളെ സൈന്യത്തില്‍ നിന്നൊഴിവാക്കി ട്രംപ്

 വാഷിങ്ടണ്‍: ട്രാന്‍സ്‌ജെന്ററുകളെ സൈന്യത്തില്‍ നിന്നൊഴിവാക്കി ട്രംപ്. ട്രാന്‍സ്‌ജെന്ററുകള്‍ക്ക് ഇനിമുതല്‍ അമേരിക്കന്‍ സൈന്യത്തില്‍ ജോലി ചെയ്യാന്‍ സാധ്യമല്ലെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചു. സൈനിക മേധാവികളുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് പുതിയ തീരുമാനം. ഭിന്നലിംഗക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങളും ആശയക്കുഴപ്പങ്ങളും സൈന്യത്തിനു ഗുണപരമാവില്ലെന്നും ട്രംപ് നിലപാടെടുത്തു. 

ഭിന്നലിംഗക്കാരുടെ നിരന്തരമായ തര്‍ക്കങ്ങള്‍ സേനയില്‍ അനുവദിക്കാനാകില്ലെന്നും അവരുടെ പ്രശ്‌നങ്ങള്‍ സേനയുടെ ഒത്തൊരുമ തകര്‍ക്കുമെന്നുമാണ് ട്രംപിന്റെ നിലപാട്. 

മുന്‍പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു ട്രാന്‍സ്‌ജെന്ററുകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തിയത്.അമേരിക്കന്‍ സേനാ ചരിത്രത്തിലെ സുപ്രധാന തീരുമാനമായിരുന്നു അത്. ഒബാമയുടെ എല്ലാ പദ്ധതികളും മാറ്റുന്നതിന്റെ ഭാഗമായാണ് ട്രംപ് ട്രാന്‍സ്‌ജെന്ററുകളെ സൈന്യത്തില്‍ നിന്ന് നീക്കാന്‍ തീരുമാനമെടുത്തത്.

പതിനായിരത്തിനടുത്തു ഭിന്നലിംഗക്കാരാണു നിലവില്‍ അമേരിക്കന്‍ സൈന്യത്തില്‍ ജോലി ചെയ്യുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് പുതിയ തീരുമാനമെന്നു ട്രാന്‍സ്ജന്ററുകളുടെ സംഘടന അഭിപ്രായപ്പെട്ടു. എന്നാല്‍ തീരുമാനം തിടുക്കത്തില്‍ നടപ്പാക്കില്ലെന്നു വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സ് അറിയിച്ചു. യുദ്ധരംഗത്തുള്ളവരെ തിരികെ വിളിക്കുന്ന കാര്യം സൈന്യമാണ് തീരുമാനിക്കേണ്ടത് എന്നും വക്താവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com