നവാസ് ഷെരീഫ് അയോഗ്യന്‍; ക്രിമിനില്‍ കേസെടുക്കണമെന്ന് പാക് കോടതി

വ്യാജ കമ്പനികളുടെ പേരില്‍ ഷെരീഫ് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിക്കുട്ടിയെന്ന് വ്യക്തമാക്കുന്ന രേഖകളായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തുവന്നത്
നവാസ് ഷെരീഫ് അയോഗ്യന്‍; ക്രിമിനില്‍ കേസെടുക്കണമെന്ന് പാക് കോടതി

പനാമ കേസില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അയോഗ്യനാക്കി പാക് കോടതി വിധി. ഷെരീഫിനെതിരെ ക്രിമിനല്‍ കേസെടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പാക് സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിന്റേതാണ് സുപ്രധാന വിധി. കാലാവധി തികയാതെ പ്രധാനമന്ത്രി പദം ഷെരീഫിന് ഒഴിയേണ്ടി വരുന്നത് ഇത് മൂന്നാം തവണ.

ഷെരീഫിനും കുടുംബത്തിനും എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ പേരില്‍ ഷെരീഫിനെ പ്രധാനമന്ത്രി പദത്തില്‍ നിന്നും പുറത്താക്കാന്‍ വേണ്ടത്ര തെളിവുകള്‍ ഇല്ലെന്നായിരുന്നു ഈ വര്‍ഷം ഏപ്രിലില്‍ പാക് കോടതി വിലയിരുത്തിയത്. ഷെരിഫിനെതിരായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തേയും സുപ്രീംകോടതി നിയോഗിച്ചിരുന്നു. 

ഷെരീഫും കുടുംബവും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയതായി വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം ഈ മാസം കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ നല്‍കി. ഈ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഷെരീഫിനെ കോടതി ഇപ്പോള്‍ അയോഗ്യനാക്കിയിരിക്കുന്നത്. 

വ്യാജ കമ്പനികളുടെ പേരില്‍ ഷെരീഫ് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിക്കുട്ടിയെന്ന് വ്യക്തമാക്കുന്ന രേഖകളായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തുവന്നത്. ഷെരീഫിനെ അയോഗ്യനാക്കണമെന്നും, ഷെരാഫിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും, തെഹ് രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാനാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com