2015ന് ശേഷം ഏറ്റവും വലിയ സൈനിക പരേഡുമായി ചൈന; ലക്ഷ്യം ഇന്ത്യയെ വിരട്ടല്‍

ലോകത്തേയും ഇന്ത്യയേയും വിറപ്പിച്ച് ചൈനയുടെ കൂറ്റന്‍ സൈനിക റാലി
2015ന് ശേഷം ഏറ്റവും വലിയ സൈനിക പരേഡുമായി ചൈന; ലക്ഷ്യം ഇന്ത്യയെ വിരട്ടല്‍

ബെയ്ജിങ്: ലോകത്തേയും ഇന്ത്യയേയും വിറപ്പിച്ച് ചൈനയുടെ കൂറ്റന്‍ സൈനിക റാലി.ചൈനയുടെ സായുധ സേനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ തൊണ്ണൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗാമായി ആണ് ചൈന ഈ കൂറ്റന്‍ സൈനിക റാലി സംഘടിപ്പിച്ചത്. 12,000 സൈനികര്‍,129 പോര്‍വിമാനങ്ങള്‍, സൈനികര്‍ക്കൊപ്പം അടിവച്ചു നീങ്ങുന്ന 600 തരം ആയുധങ്ങള്‍,ആണവ മിസൈലുകള്‍ ഒക്കെയായിട്ടായിരുന്നു ചൈന സൈനിക റാലി നടത്തിയത്. ഇന്ത്യയുമായി പ്രശ്‌നം നിലനില്‍ക്കുന്ന വേളയില്‍ ഇന്ത്യയ്ക്ക് മുന്നില്‍ തങ്ങളുടെ സൈനിക ശക്തി തെളിയിച്ചുകൊടുക്കുക എന്നതാണ് ഈ പരേഡ് കൊണ്ട് ചൈന ലക്ഷ്യം വെക്കുന്നതെന്ന് പ്രതിരോധ നിരീക്ഷകര്‍ വിലയിരുത്തുന്നു. സിക്കിമില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നം അയവില്ലാതെ തുടരുകയാണ്. 

ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഞ്ചുതരം ആണവമിസൈലുകളാണു പരേഡില്‍ പ്രദര്‍ശിപ്പിച്ചത്.2015നുശേഷം ചൈന നടത്തുന്ന ഏറ്റവും വലിയ ശക്തിപ്രകടനമാണിത്. 

ഇന്നര്‍ മംഗോളിയയിലെ മരുഭൂമിക്കു നടുവിലുള്ള സൂറിഹെയിലായിരുന്നു പരേഡ്. ഏഷ്യയിലെ ഏറ്റവും വലിയ സൈനിക പരിശീലന കേന്ദ്രമാണിത്. യൂണിഫോം മാറ്റിവെച്ച് പകരം യുദ്ധവേഷത്തിലായിരുന്നു സൈനികരുടെ പരേഡ്. സൈനിക വേഷത്തിലാണ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും പരേഡില്‍ പങ്കെടുത്തത്. ആക്രമിക്കുന്ന എല്ലാ ശത്രുക്കളെയും ഇല്ലാതാക്കാനുള്ള ശേഷി ചൈനയുടെ സൈന്യത്തിനുണ്ടെന്ന് ഷി ചിന്‍പിങ് പ്രസംഗത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com