ഫെയ്‌സ്ബുക്കില്‍ അമേരിക്കയെയും ട്രംപിനെയും കുറ്റം പറഞ്ഞിട്ടുണ്ടോ; അമേരിക്കന്‍ വിസ കിട്ടാന്‍ പാടുപെടും

ഫെയ്‌സ്ബുക്കില്‍ അമേരിക്കയെയും ട്രംപിനെയും കുറ്റം പറഞ്ഞിട്ടുണ്ടോ; അമേരിക്കന്‍ വിസ കിട്ടാന്‍ പാടുപെടും

വാഷിംഗ്ടണ്‍: അമേരിക്കയിലേക്കുള്ള വിസ ലഭിക്കുന്നതിന് ഇതുവരെയുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് പുതിയ ചട്ടം പുറത്തിറക്കി. അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങള്‍, പതിനഞ്ച് വര്‍ഷത്തെ ബയോഗ്രഫിക്കല്‍ വിവരങ്ങള്‍ എന്നിവ വിസയ്ക്കായി നല്‍കുന്ന അപേക്ഷയ്‌ക്കൊപ്പം നല്‍കണമെന്നതടക്കമുള്ള മാനദണ്ഡങ്ങള്‍ യുഎസ് കര്‍ശനമാക്കി.

അമേരിക്കയിലേക്ക് വിസ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചട്ടം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ അമേരിക്കയുടെയും അമേരിക്കന്‍ പ്രസിഡന്റിന്റെയും നിലപാടുകളെ കുറിച്ച് പരസ്യമായി പ്രതികരിച്ചവര്‍ക്ക് ഇനി വിസ ലഭിക്കാന്‍ ബുദ്ധിമുട്ടാകും.

പുതയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ വിസ ലഭിക്കുന്നതിന് കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ക്ക് പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കുമ്പോള്‍ അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍, വിലാസം, ജോലി വിവരങ്ങള്‍, യാത്രാ വിവരങ്ങള്‍ എന്നിവയടക്കം 15 വര്‍ഷത്തെ ബയോഗ്രഫിക്കല്‍ വിവരങ്ങള്‍ എന്നിവ നല്‍കണം. 

കഴിഞ്ഞ മാസം 23ന് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്റ് ബജറ്റിന്റെ അംഗീകാരം പുതിയ നിര്‍ദേശത്തിന് ലഭിച്ചിരുന്നു. എന്നാല്‍ പുതിയ വിസ മാനദണ്ഡങ്ങള്‍ അമേരിക്കയിലേക്കുള്ള വിദ്യാര്‍ത്ഥികളുടെയും ശാസ്ത്രജ്ഞരുടെയും വരവ് വൈകിക്കുമെന്ന് ചൂണ്ടിക്കാണിച്ച് അക്കാദമിക വിദഗ്ധര്‍ വിമര്‍ശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com