താങ്കള്‍ ട്വിറ്ററിലുണ്ടോ? മാധ്യമപ്രവര്‍ത്തകയുടെ ചോദ്യംകേട്ട് മോദി അന്തംവിട്ടു! 

മോദി ട്വിറ്ററുണ്ടെന്നറിയാത്ത മാധ്യമപ്രവര്‍ത്തകയെ ട്രോളി സോഷ്യല്‍ മീഡിയ 
താങ്കള്‍ ട്വിറ്ററിലുണ്ടോ? മാധ്യമപ്രവര്‍ത്തകയുടെ ചോദ്യംകേട്ട് മോദി അന്തംവിട്ടു! 

താങ്കള്‍  ട്വിറ്ററിലുണ്ടോ? അമേരിക്കന്‍ ജേര്‍ണലിസ്റ്റിന്റെ ഈ ചോദ്യം കേട്ട് നമ്മുടെ പ്രധാനമന്ത്രി നരേന്ത്ര മോദി എന്തായാലും ഒന്ന് ഞെട്ടിയിട്ടുണ്ടാകണം.
പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശന വേളയിലാണ് നാഷ്ണല്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ജേര്‍ണലിസ്റ്റ് മേഗിന്‍ കെല്ലിയാണ് ഈ അബദ്ധം നരേന്ദ്രമോദിയോട് ചോദിച്ചത്. നിലവില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള രണ്ടാമത്തെ വ്യക്തിയാണ് നരേന്ദ്ര മോദി. 30മില്യണാണ്് നരേന്ദ്രമോദിയുടെ ഫോളോവേഴ്‌സ്. അപ്പോഴാണ് അമേരിക്കന്‍ ജേര്‍ണലിസ്റ്റിന്റെ ചോദ്യം നിങ്ങള്‍ക്ക ട്വിറ്ററുണ്ടോയെന്ന്!

എന്തായാലും അബദ്ധ ചോദ്യം ചോദിച്ച ജേര്‍ണലിസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ നിന്നും ട്രോളുകളുടേയും വിമര്‍ശനങ്ങളുടേയും പെരുമഴയാണ് ലഭിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനെ ഇന്‍ര്‍വ്യു ചെയ്യാനെത്തിയപ്പോഴാണ് കെല്ലി നരേന്ദ്ര മോദിയേയും കണ്ടത്. അഭിമുഖത്തിന് തൊട്ടുമുമ്പ് മോദിയും കെല്ലിയും സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ടു.സംസാരത്തിനിടെ താങ്കളുടെ കുട പിടിച്ചു നില്‍ക്കുന്ന ചിത്രം ഞാന്‍  ട്വിറ്റരില്‍ കണ്ടിട്ടുണ്ടെന്ന് മോദി  പറഞ്ഞു. അപ്പോഴാണ് മോദിയെ വെട്ടിലാക്കിയ ചോദ്യം കെല്ലി ചോദിച്ചത്.അതിന് താങ്കള്‍ ട്വിറ്ററിലുണ്ടോയെന്ന്. ചോദ്യം കേട്ട് ചൂളിപ്പോയെങ്കിലും മോദി ചിരിച്ചുകൊണ്ടു തന്നെ മറുപടി പറഞ്ഞു,അതേ.എന്നാല്‍ പിന്നെ മോദി അവരോട് മിണ്ടിയതേയില്ല. 
സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മോദി ഭക്തരും അല്ലാത്തവരും കെല്ലിക്കെതിരെ ട്രോളുകളുമായെത്തി.മോദിജിയെ അറിയാത്ത മാധ്യമ പ്രവര്‍ത്തകയെ മോദി ഭക്തര്‍ കണക്കിന് തെറി വിളിക്കുമ്പോള്‍ കെല്ലിയെപ്പോലൊരു മാധ്യമപ്രവര്‍ത്തക ലോകനേതാക്കളുമായി സംസാരിക്കാന്‍ പോകുമ്പോള്‍ അവരെക്കുറിച്ചുള്ള കാര്യങ്ങളൊക്കെം മനസ്സാക്കേണ്ടിയിരുന്നു എന്നാണ് മറ്റള്ളവര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com