"ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്" ലണ്ടന് പിന്തുണയുമായി ട്രംപ്; ആക്രമണം കടുത്ത വേദനയുണ്ടാക്കുന്നതെന്ന് മോദി 

ഇന്ന് രാവിലെയാണ് ലണ്ടനിലെ രണ്ടിടങ്ങളില്‍ ഭീകരാക്രമണമുണ്ടായത്
"ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്" ലണ്ടന് പിന്തുണയുമായി ട്രംപ്; ആക്രമണം കടുത്ത വേദനയുണ്ടാക്കുന്നതെന്ന് മോദി 

വാഷിങ്ടണ്‍: മാഞ്ചസ്റ്ററിലെ ഭീകരാക്രമണത്തിന് ശേഷം വീണ്ടും ഭീകരാക്രമണമുണ്ടായ ബ്രിട്ടന് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുകെയ്ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും.ഞങ്ങള്‍ അവിടെയുണ്ടാകും,നിങ്ങള്‍ക്കൊപ്പം.ദൈവം അനുഗ്രഹിക്കട്ടെ. ട്രംപ് ട്വിറ്ററില്‍ കുറിച്ചു. 

ഇന്ന് രാവിലെയാണ് ലണ്ടനിലെ രണ്ടിടങ്ങളില്‍ ഭീകരാക്രമണമുണ്ടായത്. രണ്ട് അക്രമങ്ങളില്‍ നിന്ന് അക്രമികള്‍ ഉളപ്പെടെ 9പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. 

ലണ്ടന്‍ സംഭവത്തെ മുന്‍ നിര്‍ത്തി വീണ്ടും തന്റെ യാത്രാവിലക്ക് നയത്തെ ന്യായീകരിക്കാനും അതിനെ എതിര്‍ത്ത കോടതിയെ വിമര്‍ശിക്കാനും ട്രംപ് ട്വിറ്ററിലൂടെ ശ്രമിച്ചു. നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിരിക്കുന്നു,കോടതികള്‍ നമ്മുടെ അധികാരങ്ങള്‍ തിരികെയേല്‍പ്പിക്കണം.സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന് യാത്രാവിലക്ക് നടപ്പാക്കണമെന്നും ട്രംപ് പറഞ്ഞു. 

ലണ്ടന്‍ അക്രമത്തിന്റെ പശ്ചാതലത്തില്‍ ട്രംപ് സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്ന് വക്താവ് അറിയിച്ചു. ലണ്ടന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തി. ആക്രമണം ഞെട്ടിക്കുന്നതും കടുത്ത വേദനയുണ്ടാക്കുന്നതുമാണെന്നു മോദി ട്വിറ്ററില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com