മരുമകളെ ബലാത്സംഘം ചെയ്ത ഭര്‍ത്താവിനെ ഭാര്യ വെടിവെച്ച് കൊന്നു

പാകിസ്ഥാനിലെ പെഷവാറിലാണ് അസാധാരണമായ സംഭവം അരങ്ങേറിയത്.
മരുമകളെ ബലാത്സംഘം ചെയ്ത ഭര്‍ത്താവിനെ ഭാര്യ വെടിവെച്ച് കൊന്നു

പെഷവാര്‍: മരുമകളെ ബലാത്സംഗം ചെയ്തതിന് ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു കൊന്നു. പാകിസ്ഥാനിലെ പെഷവാറിലാണ് അസാധാരണമായ സംഭവം അരങ്ങേറിയത്. മകന്റെ അസാന്നിധ്യത്തില്‍ ഭര്‍തൃ പിതാവ് മരുമകളെ മാസങ്ങളോളം  പീഡിപ്പിച്ചു എന്ന ആരേപണം ഉന്നയിച്ചാണ് ഭാര്യ ഭര്‍ത്താവിനെ ഉറങ്ങി കിടക്കുമ്പോള്‍ വെടിവെച്ചു കൊന്നത്.

ഷംഗ്ലാ ഗ്രാമത്തിലെ ഖൈബര്‍ പഖ്തുണ്‍ഖ്വ സ്വദേശിയായ ബീഗം ബീബിയാണ് ഭര്‍ത്താവ് കുല്‍ബര്‍ ഖാനെ വെടിവെച്ച് കൊന്നത്. മരുമകളുടെ സഹായത്തോടെയായിരുന്നു കൊലപാതകം. കുടുംബ മൂല്യങ്ങളെ ബഹുമാനിക്കാത്തതിനാലാണ് ഭര്‍ത്താവിനെ കൊന്നതെന്നാണ് ബീഗം ബീബി പോലീസിനു മൊഴി നല്‍കിയത്.

തന്റെ ഭാര്യയെ പിതാവ് ബലാത്സംഗം ചെയ്തത് അറിയാമായിരുന്നെന്നും പിതാവായതിനാലാണ് ഒന്നും ചെയ്യാതിരുന്നതെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. ബീഗത്തിനെയും മകനെയും  മരുമകളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com