ഖത്തറിലെ ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ട; ഇന്ത്യന്‍ എംബസി

ഖത്തറിലുള്ള ഇന്ത്യക്കാര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഇന്ത്യന്‍ എംബസി.
ഖത്തറിലെ ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ട; ഇന്ത്യന്‍ എംബസി

ദോഹ: ഖത്തറിലുള്ള ഇന്ത്യക്കാര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഇന്ത്യന്‍ എംബസി. യുഎഇ, ഈജിപ്ത്, സൗദി, ബഹ്‌റിന്‍, മാലദ്വീപ് എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. തുടര്‍ന്ന് അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഖത്തറിലേക്കുള്ള ജല, വ്യോമ ഗതാഗതങ്ങള്‍ നിര്‍ത്തി വച്ചിരിക്കുന്ന സാഹചര്യത്തിലാണ് എംബസി രംഗത്തെത്തിയത്. 

പ്രതിസന്ധിയുണ്ടായാല്‍ ഇന്ത്യ വിമാനങ്ങള്‍ ഉപയോഗിക്കും. അടിയന്തര സാഹചര്യത്തില്‍ അധിക സര്‍വീസ് നടത്തും. ഇതിനായി എല്ലാ മുന്‍കരുതലുകളും എടുത്തതായും ഇന്ത്യന്‍ എംബസി അറിയിച്ചു. 

6,30,000 ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. ഇവര്‍ക്കു ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നല്‍കുമെന്നും എംബസി അറിയിച്ചു. ഖത്തര്‍ ഭീകര സംഘടനകള്‍ക്ക് സഹായം നല്‍കുന്നുവെന്നതാണ് രാജ്യത്തിനെതിരെയുള്ള പ്രധാന ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com