ബ്രിട്ടനില്‍ തെരേസ മേയ്ക്ക് തിരിച്ചടി; ബ്രിട്ടനില്‍ തൂക്കുസഭ

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തിരുത്തി ലേബര്‍ പാര്‍ട്ടി മുന്നേറ്റം തുടര്‍ന്നതോടെ ബ്രിട്ടനില്‍ തൂക്കു പാര്‍ലമെന്റ് ഉണ്ടായേക്കുമെന്നാണ് സൂചന
ബ്രിട്ടനില്‍ തെരേസ മേയ്ക്ക് തിരിച്ചടി; ബ്രിട്ടനില്‍ തൂക്കുസഭ

ലണ്ടന്‍: വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരിക്കെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരേസ മെയ്ക്ക് തിരിച്ചടി. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തിരുത്തി ലേബര്‍ പാര്‍ട്ടി മുന്നേറ്റം തുടര്‍ന്നതോടെ ബ്രിട്ടനില്‍ തൂക്കു പാര്‍ലമെന്റ് ഉണ്ടായേക്കുമെന്നാണ് സൂചന. 

അധികാരത്തിലിരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പിന്തള്ളി ലേബര്‍ പാര്‍ട്ടിയാണ് ഇതുവരെ മുന്നിട്ടു നില്‍ക്കുന്നത്. ഇന്ത്യന്‍ സമയം രാവിലെ പത്ത് മണിയോടെ വ്യക്തമായ ഫലം അറിയാനാകും. 

മൂന്ന് വര്‍ഷത്തിനിടയില്‍ ബ്രിട്ടനില്‍ നടക്കുന്ന രണ്ടാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പായിരുന്നു ഇത്. കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയം നേടി തന്റെ അധികാരം ശക്തിപ്പെടുത്താനും,  ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ സജീവമാക്കാനും വേണ്ടിയായിരുന്നു തെരേസ മെയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം. എന്നാല്‍ മേയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. 

650 അംഗ പാര്‍ലമെന്റില്‍ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 314 സീറ്റ് സ്വന്തമാക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. കേവല ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ട സീറ്റിനേക്കാള്‍ കുറവാണിത്. ലേബര്‍ പാര്‍ട്ടിയാകട്ടെ 266 സീറ്റ് നേടുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 2015ലെ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നേടിയതിനേക്കാള്‍ 34 സീറ്റ് അധികമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com