വാക്ക് പാലിക്കാന്‍ എഴുത്തുകാരന്‍ തന്റെ പുസ്തകം കഴിച്ചു

ജെര്‍മി കോര്‍ബ് തെരഞ്ഞെടുപ്പില്‍ 38 ശതമാനം വോട്ട് നേടുകയാണെങ്കില്‍ താന്‍ എഴുതിയ "വൈ ബ്രിട്ടന്‍ വോട്ടട് ടു ലീവ് യൂറോപ്യന്‍ യൂണിയന്‍" എന്ന പുസ്തകം കഴിക്കുമെന്നായിരുന്നു എഴുത്തുകാരന്റെ പ്രഖ്യാപനം
വാക്ക് പാലിക്കാന്‍ എഴുത്തുകാരന്‍ തന്റെ പുസ്തകം കഴിച്ചു

ബ്രിട്ടന്‍ തെരഞ്ഞെടുപ്പില്‍ തെരേസ മേയ് വലിയ വിജയം നേടും എന്നായിരുന്നു മിക്കവരുടേയും പ്രതീക്ഷ. എന്നാല്‍ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്നതായിരുന്നു ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബ്രിട്ടനിലെ ഒരു എഴുത്തുകാരനും പണികിട്ടി. 

തെരേസ മേയുടെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ജെര്‍മി കോര്‍ബ് തെരഞ്ഞെടുപ്പില്‍ 38 ശതമാനം വോട്ട് നേടുകയാണെങ്കില്‍ താന്‍ എഴുതിയ "വൈ ബ്രിട്ടന്‍ വോട്ടട് ടു ലീവ് യൂറോപ്യന്‍ യൂണിയന്‍" എന്ന പുസ്തകം കഴിക്കുമെന്നായിരുന്നു എഴുത്തുകാരന്റെ പ്രഖ്യാപനം. എഴുത്തുകാരനും പ്രൊഫസറുമായ മാത്യു ഗുഡ്വിനാണ് വെല്ലുവിളി നടത്തിയത്. 

എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാകട്ടെ ജെര്‍മി കോര്‍ബ് 40 ശതമാനം വോട്ട് സ്വന്തമാക്കി. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്യു ഗുഡ്വിനെ ബ്രിട്ടനിലെ സ്‌കൈന്യൂസ് ചാനല്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും, പുസ്തകം കഴിക്കുമെന്ന പ്രഖ്യാപനം ഓര്‍മിപ്പിക്കുകയുമായിരുന്നു. ഒടുവില്‍ ഷോയ്ക്കിടെ എഴുത്തുകാരന്‍ താന്‍ എഴുതിയ പുസ്തകം കഴിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com