തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ തെളിവുകളുണ്ടെന്ന് വിജയ് മല്യ

ണ്‍ തിരിച്ചടയ്ക്കാത്ത കേസില്‍ നിരപരാധിയാണെന്ന് ബോധ്യപ്പെടുത്താനുള്ള തെളിവുകളുണ്ടെന്ന് മദ്യവ്യവസായി വിജയ്മല്യ -  കേസ് അടുത്ത മാസം ജൂലായ് 6ന് വീണ്ടും പരിഗണിക്കും.
തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ തെളിവുകളുണ്ടെന്ന് വിജയ് മല്യ

ലണ്ടന്‍: ലോണ്‍ തിരിച്ചടയ്ക്കാത്ത കേസില്‍ നിരപരാധിയാണെന്ന് ബോധ്യപ്പെടുത്താനുള്ള തെളിവുകളുണ്ടെന്ന് മദ്യവ്യവസായി വിജയ്മല്യ. നാടുകടത്തുന്നതുമായി ബന്ധപ്പെട്ട കേസില്‍ ലണ്ടനിലെ കോടതിയില്‍ ഹാജരായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിജയ്്മല്യ.

തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ നിഷേധിക്കുന്നുവെന്നും താന്‍ കോടതിയെ പറ്റിച്ച് കടന്നതല്ലെന്നും മല്യ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9000കോടി വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ ഇംഗ്ലണ്ടിലേക്ക് നാടുവിടുകയായിരുന്നു വിജയ്മല്യ. കേസ് അടുത്ത മാസം ജൂലായ് 6ന് വീണ്ടും പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com