ലണ്ടനില്‍ 27 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി

40ല്‍ അധികം ഫയര്‍ എഞ്ചിനുകളിലായി 200 അഗ്നിശമന സേന ഉദ്യോഗസ്ഥരാണ് തീ അണയ്ക്കുന്നതിനായി ശ്രമം തുടരുന്നത്
ലണ്ടനില്‍ 27 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി

 ലണ്ടനില്‍ 27 നില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന. 

രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക സ്ഥിരീകരണം. കനത്ത പുക ഉയരുന്നത് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പ്രതികൂലമായി ബാധിച്ചേക്കും. 40ല്‍ അധികം ഫയര്‍ എഞ്ചിനുകളിലായി 200 അഗ്നിശമന സേന ഉദ്യോഗസ്ഥരാണ് തീ അണയ്ക്കുന്നതിനായി ശ്രമം തുടരുന്നത്. കെട്ടിടത്തിനുള്ളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമവും തുടരുകയാണ്. 

കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നുമാണ് തീ പടര്‍ന്നു തുടങ്ങിയത്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. 11 നില വരെയുള്ള ഫ്‌ലാറ്റുകളില്‍ കുടുങ്ങിയവരെ ഇതിനോടകം രക്ഷിച്ചു. 

പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ എന്ന ടവറിനാണ് പുലര്‍ച്ചെ 4.30ടെ തീപിടിച്ചത്. കെട്ടിടത്തിന്റെ സമീപ പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. നഗരത്തിലെ ഏറ്റവും പഴക്കമേറിയ കെട്ടിടമാണ് ഇതെന്നാണ് നിഗമനം. 1974ല്‍ പണി കഴിപ്പിച്ച ഈ കെട്ടിടത്തില്‍ 120 ഫ്‌ലാറ്റുകളുണ്ട്. മൊബൈല്‍ ഫോണിലെ ഫ്‌ലാഷ് ലൈറ്റ് തെളിയിച്ച് കെട്ടിടത്തില്‍ കുടുങ്ങിയിരിക്കുന്നവര്‍ സൂചന നല്‍കണമെന്നാണ് അഗ്നിശമന വിഭാഗം ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com