ക്യൂബയുമയി അധികം അടുപ്പം വേണ്ട; ഒബാമയുടെ നയതന്ത്ര തീരുമാനങ്ങള്‍ ഭാഗികമായി പിന്‍വലിച്ച് ട്രംപ് 

.ക്യൂബന്‍ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുമായി അമേരിക്കന്‍ സ്ഥാപനങ്ങള്‍ സഹകരിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി
ക്യൂബയുമയി അധികം അടുപ്പം വേണ്ട; ഒബാമയുടെ നയതന്ത്ര തീരുമാനങ്ങള്‍ ഭാഗികമായി പിന്‍വലിച്ച് ട്രംപ് 

മിയാമി: ക്യൂബയ്‌ക്കെതിരായ ഉപരോധം കൂടുതല്‍ ശക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യൂബയുമായുള്ള സാമ്പത്തിക ഇടപാടുകളും നയതന്ത്ര ബന്ധങ്ങളിലെ ഇളവുകളും ഭാഗികമായി പിന്‍വലിച്ചു. അമേരിക്കന്‍ സഞ്ചാരികള്‍ ക്യൂബയില്‍ പോകുന്നതിന് ഇനി നിയന്ത്രണമുണ്ടാകും.ക്യൂബന്‍ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുമായി അമേരിക്കന്‍ സ്ഥാപനങ്ങള്‍ സഹകരിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. ക്യൂബയുമായുള്ള അമേരിക്കയുടെ ശത്രുത കുറക്കുന്നതിന്റെ ഭാഗമായി മുന്‍ പ്രസിഡന്റ് ബറാക് ഒബാമ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയിരുന്നു. 

ഏകപക്ഷീയമായ കരാര്‍ ആയിരുന്നു ഒബാമ സര്‍ക്കാര്‍ ക്യൂബയുമായി ഉണ്ടാക്കിയത്. ഇത് റദ്ദ് ചെയ്യുകയാണ്.ക്യൂബന്‍ ജനതയ്ക്കും അമേരിക്കയ്ക്കും കൂടുതല്‍ ഗുണകരമായ കരാറുണ്ടാക്കും. എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുന്നത് വരെ ക്യൂബയ്‌ക്കെതിരായ ഉപരോധം നീക്കില്ല, ട്രംപ് മിയാമിയില്‍ പറഞ്ഞു. 

ക്യൂബയില്‍ ഏകാധിപത്യഭരണത്തിന് അന്ത്യം കുറിച്ച് 1959ല്‍ ഫിദല്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് വിപ്ലവം നടന്നതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ അകന്നത്. ക്യൂബയും കാസ്‌ട്രോയും അമേരിക്കയുടെ മുഖ്യ ശത്രുവായി മാറി. ഫിദല്‍ സ്ഥാനമൊഴിഞ്ഞ് അനുജന്‍ റൗള്‍ കാസ്‌ട്രോ അധികാരമേറ്റ ശേഷം അമേരിക്കയുമായി നിലനില്‍ക്കുന്ന അകലം കുറക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കംകുറിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com