ഖത്തറിനെ എന്തിനാണ് ഉപരോധിക്കുന്നത്? ഗള്‍ഫ് രാജ്യങ്ങളോട് ചോദ്യവുമായി അമേരിക്ക 

സൗദി,യുഎഇ.ബഹ്‌റൈന്‍ നീക്കത്തിലെ ദുരൂഹുത വര്‍ദ്ധിക്കുകയാണെന്ന്  അമേരിക്ക
ഖത്തറിനെ എന്തിനാണ് ഉപരോധിക്കുന്നത്? ഗള്‍ഫ് രാജ്യങ്ങളോട് ചോദ്യവുമായി അമേരിക്ക 

വാഷിങ്ടണ്‍: ഗള്‍ഫ് രാജ്യങ്ങളുടെ ഖത്തര്‍ ഉപരോധത്തില്‍ വിമര്‍ശനവുമായി അമേരിക്ക. ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ എന്താണു പ്രേരണയെന്നു സൗദി, യുഎഇ രാജ്യങ്ങളോടു അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചോദിച്ചു. ഉപരോധത്തിനു കാരണമായ പരാതികള്‍ പുറത്തുവിടാത്തതു ഗള്‍ഫ് രാജ്യങ്ങളെയാകെ 'നിഗൂഢമാക്കി' എന്നും അമേരിക്ക ആരോപിച്ചു. 

ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു എന്ന ആരോപണമോ, അതോ ഗള്‍ഫ് കൂട്ടായ്മയിലെ (ജിസിസി) കാലങ്ങളായുള്ള രോഷമോ ഏതാണ് ഈ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്? സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ ന്യൂവര്‍ട്ട് ചോദിച്ചു.

സൗദി,യുഎഇ.ബഹ്‌റൈന്‍ നീക്കത്തിലെ ദുരൂഹുത വര്‍ദ്ധിക്കുകയാണെന്ന് ആരോപിച്ച അമേരിക്ക എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. 

ഖത്തര്‍ ഉപരോധത്തെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്ക ശ്രമം നടത്തിവരികെയാണ്. ഖത്തര്‍,യുഎ,സൗദി എന്നീ രാജ്യങ്ങളുമായി അമേരിക്കയ്ക്ക് അടുത്ത ബന്ധമാണുള്ളത്.

പ്രശ്‌നങ്ങള്‍ക്ക് ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിലും സൗദിയും കൂട്ടരും ഉപരോധം നീക്കിയതിന് ശേഷം ചര്‍ച്ചയ്ക്ക് വരട്ടേ എന്ന നിലപാടാണ് ഖത്തരിനുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com