ട്രംപിന്റെ ഫോട്ടോഷോപ്പ് പിടിക്കപ്പെട്ടു! തങ്ങളുടെ കവര്‍ വെച്ചു ചെയ്ത ചിത്രം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ടൈം മാഗസിന്‍

ഒറ്റനോട്ടത്തില്‍ സത്യമാണ് എന്ന് തോന്നിപ്പിക്കുന്ന ചിത്രം സൂക്ഷിച്ചു നോക്കിയാല്‍ ഫോട്ടോഷോപ്പാണെന്ന് മനസ്സിലാക്കാം.
ട്രംപിന്റെ ഫോട്ടോഷോപ്പ് പിടിക്കപ്പെട്ടു! തങ്ങളുടെ കവര്‍ വെച്ചു ചെയ്ത ചിത്രം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ടൈം മാഗസിന്‍

ങ്ങളുടെ കവര്‍ പേജില്‍ ട്രംപിന്റെ മുഖം ചേര്‍ത്ത് ഫോട്ടോഷോപ്പ് നടത്തി സ്ഥാപിച്ച ചിത്രങ്ങള്‍ മാറ്റാന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസിനോട് ആവശ്യപ്പെട്ട് ടൈം മാഗസിന്‍. ടൈം മാഗസിന്റെ കവര്‍ പേജില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം ചേര്‍ത്ത് അദ്ദേഹത്തിന്റ സ്വകാര്യ ഗോള്‍ഫ് ക്ലബില്‍ സ്ഥാപിച്ച ചിത്രങ്ങള്‍ മാറ്റാനാണ് മാഗസിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ടൈം മാഗസിന്റെ കവര്‍ ദുരുപയോഗം ചെയ്ത് ട്രംപ് ചിത്രം സ്ഥാപിച്ചത് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടൈംസ് കവര്‍ പേജില്‍ ട്രംപിന്റെ ചിത്രം ചേര്‍ത്ത് 'ഡൊണാള്‍ഡ് ട്രംപ് ദി അപ്രന്റീസ് ഈസ് എ ടെലിവിഷന്‍ സ്മാഷ്'എന്ന കുറിപ്പോടെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഇത് ട്രംപിന്റെ ഗോള്‍ഫ് ക്ലബില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. 

 ടൈം എന്ന ടൈറ്റലിന് മുകളിലായി 'ട്രംപ് ഇസ് ഹിറ്റിങ് ഓണ്‍ ആള്‍ ഫ്രണ്ട്‌സ്...ഓണ്‍ ടിവി' എന്നും എഴുതി ചേര്‍ത്തിട്ടുണ്ട്. ഇതേ കവര്‍ ട്രംപിന്റെ ഉടമസ്ഥതയിലുള്ള നാല് ഗോള്‍ഫ് ക്ലബുകളില്‍ക്കൂടി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2009 മാര്‍ച്ച് 1 ന് പ്രസിദ്ധീകരിച്ച ലക്കത്തിന്റെ കവര്‍ എന്ന പേരില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് മാഗസിന്‍ വക്താവ് വ്യക്തമാക്കി. ആ ലക്കം മാഗസിന്റെ മുഖചിത്രം നടി കെയ്റ്റ് വിന്‍സ്ലെറ്റിന്റേതായിരുന്നുവെന്നും മാഗസിന്‍ വക്തമാവ് വ്യക്തമാക്കി. 

ഒറ്റനോട്ടത്തില്‍ സത്യമാണ് എന്ന് തോന്നിപ്പിക്കുന്ന ചിത്രം സൂക്ഷിച്ചു നോക്കിയാല്‍ ഫോട്ടോഷോപ്പാണെന്ന് മനസ്സിലാക്കാം. 1989ല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പ്  ടൈം മാഗസനില്‍ ട്രംപിന്റെ ചിത്രം വന്നിട്ടുണ്ട്. അതിന് ശേഷം 2016ലാണ് ട്രംപിന്റെ ചിത്രം കവര്‍ ഫോട്ടോയായി എത്തുന്നത്. 

പ്രസിഡന്റിന്റെ ഗോള്‍ഫ് ക്ലബ് ചമയങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. കവര്‍ ഫോട്ടോ വ്യാജമാണെന്ന് പുറത്തറിഞ്ഞതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ട്രംപിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com