വിദേശരാജ്യ സന്ദര്‍ശനം കഴിഞ്ഞ് നരേന്ദ്ര മോദി എത്തിയത്‌ സൈക്കിളും കൊണ്ട്‌

ഒരു ബ്രാന്‍ഡ് ന്യൂ സൈക്കിളാണ് മോദിക്ക് ഡച്ച് പ്രധാനമന്ത്രി സമ്മാനമായി നല്‍കിയത്
വിദേശരാജ്യ സന്ദര്‍ശനം കഴിഞ്ഞ് നരേന്ദ്ര മോദി എത്തിയത്‌ സൈക്കിളും കൊണ്ട്‌

താന്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലെ ഭരണ തലവന്മാര്‍ക്ക് ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായ സമ്മാനങ്ങളും കയ്യില്‍ കരുതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ രാജ്യങ്ങളിലേക്ക് പറക്കുന്നത്. എന്നാല്‍ ഡച്ച് പ്രധാനമന്ത്രി ഒരു സര്‍പ്രൈസ് സമ്മാനമാണ് മോദിക്കായി കാത്തുവെച്ചിരുന്നത്. 

ഒരു ബ്രാന്‍ഡ് ന്യൂ സൈക്കിളാണ് മോദിക്ക് ഡച്ച് പ്രധാനമന്ത്രി സമ്മാനമായി നല്‍കിയത്. സൈക്കിളിന് നന്ദി പറഞ്ഞ് മോദി ഇരുവരും സൈക്കിളിന് സമീപം നില്‍ക്കുന്ന ഫോട്ടോയും ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. 

മുന്നിലെ ടയറിന് മുകളില്‍  എല്‍ഇഡി ലൈറ്റ് അടക്കമുള്ള
സൈക്കിളുമായിട്ടായിരിക്കും മോദി ഇന്ത്യയിലേക്ക് മടങ്ങുക. നെതര്‍ലാന്‍ഡില്‍ കൂടുതലായും സഞ്ചാരത്തിന് ഉപയോഗിക്കുന്നത് സൈക്കിളുകളാണ്. ഇവിടുത്തെ 36 ശതമാനം ജനങ്ങളും സൈക്കിളാണ് യാത്രകള്‍ക്ക് ഇഷ്ടപെടുന്നതെന്നും കണക്കുകള്‍ പറയുന്നു. 

സൈക്കിളിന് പുറമെ മാര്‍ക്ക് റുട്ടേ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തും മോദിയുടെ വരവില്‍ നന്ദി അറിയിച്ചുണ്ട്.  പോര്‍ച്ചുഗല്‍, അമേരിക്ക, നെതര്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിച്ചെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com