അനുചര സംഘം 1500, ലിമോസിന്‍, എസ്‌ക്കലേറ്റര്‍: സൗദി രാജാവിന്റെ ഏഷ്യന്‍ സന്ദര്‍ശനം

മലേഷ്യ, ബ്രൂണെ, ജപ്പാന്‍, ചൈന, മാല്‍ഡീവ്‌സ് എന്നീ രാജ്യങ്ങളും സൗദി രാജാവ് സന്ദര്‍ശിക്കും
ചിത്രം-റോയിട്ടേഴ്‌സ്‌
ചിത്രം-റോയിട്ടേഴ്‌സ്‌

ജക്കാര്‍ത്ത: 1,500 അനുചരര്‍, മെഴ്‌സിഡസ് ലിമോസിന് കാര്‍, എസ്‌ക്കലേറ്റര്‍. സൗദി അറേബ്യന്‍ രാജാവിന്റെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവയാണിവ. 47 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു സൗദി അറേബ്യന്‍ രാജാവ് ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിനെത്തിനെത്തുന്നത്. 


ഒരു മാസത്തോളം നീളുന്ന ഏഷ്യന്‍ സന്ദര്‍ശനമായതിനാല്‍ തന്നെ ഒരുക്കങ്ങളില്‍ ഒട്ടും കുറവ് വരുത്താന്‍ കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍-സൗദ് തയാറല്ല. ഏകദേശം 460 ഉപകരണങ്ങളാണ് രാജിവിന്റെ കൂടെ സൗദിയില്‍ നിന്നും ഇന്തോനേഷ്യയിലേക്ക് വന്നിട്ടുള്ളത്. ജക്കാര്‍ത്ത വിമാനത്താവളത്തില്‍ വെച്ച് പ്രസിഡന്റ് ജോക്കോ വിഡോഡൊ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സല്‍മാന്‍ രാജാവിനെ സ്വീകരിച്ചു.
മലേഷ്യ, ബ്രൂണെ, ജപ്പാന്‍, ചൈന, മാല്‍ഡീവ്‌സ് എന്നീ രാജ്യങ്ങളും സൗദി രാജാവ് സന്ദര്‍ശിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com