ഇസ്‌ലാമിക് സ്റ്റേറ്റ് ദിവസം വില്‍ക്കുന്നത് 90,000 ബാരല്‍ എണ്ണ

ഐ.എസ് എന്ന അന്താരാഷ്ട്ര മതഭീകരവാദ പ്രസ്ഥാനത്തിന്റെ ആശയപരമായ ഉറവിടങ്ങളെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍
ഇസ്‌ലാമിക് സ്റ്റേറ്റ് ദിവസം വില്‍ക്കുന്നത് 90,000 ബാരല്‍ എണ്ണ

ഐ.എസ് ഒരു ദിവസം വില്‍ക്കുന്നത് 90,000 ബാരല്‍ എണ്ണ. വിറ്റഴിക്കുന്നതു തുര്‍ക്കി വഴി യൂറോപ്പിലെ രാജ്യാന്തര വിപണിയില്‍. മൊസൂളിലെ ദേശീയ ബാങ്ക് കൊള്ളയടിച്ചു മാത്രം സ്വന്തമാക്കിയത് 90,000 കോടി ഡോളര്‍ ( ഏകദേശം 58.5 ലക്ഷം കോടി രൂപ). മോചന ദ്രവ്യമായി വര്‍ഷം കിട്ടുന്നത് 240 കോടി രൂപയ്ക്കു തുല്യമായ തുക. മാര്‍ച്ച് ആറ് ലക്കം സമകാലിക മലയാളം വാരികയില്‍ അബ്ദുല്ല അഞ്ചിലത്തും ദിനേശന്‍ വടക്കിനിയിലും ചേര്‍ന്ന് എഴുതുന്ന ലേഖനത്തിലാണ് ഐ.എസ് എന്ന മതഭീകര വാദ സംഘടനയുടെ വളര്‍ച്ചയെയും സാമ്പത്തിക സ്രോതസ്സിനെയും കുറിച്ചു വ്യക്തമാക്കുന്നത്. 
ഐ.എസിന് നികുതി പിരിവിലൂടെ ലഭിക്കുന്നതു വര്‍ഷം 2440 കോടി രൂപയ്ക്കു തുല്യമായ പണം. കാര്‍ഷികോല്‍പ്പന്ന വില്‍പനയിലൂടെ 100 കോടി രൂപയ്ക്കു തുല്യമായ തുക. പിന്നെയുമുണ്ട് വരുമാന മാര്‍ഗ്ഗം. അത് എസിദി സ്ത്രീകളെ അടിമക്കമ്പോളത്തില്‍ വില്‍ക്കുന്നതില്‍ നിന്നു മാത്രമല്ല, തടവുകാരുടെ ആന്തരാവയവങ്ങള്‍ രാജ്യാന്തര വിപണിയില്‍ എത്തിച്ചും പണം നേടുന്നു. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നു ഐ.എസിന് പണം ലഭിക്കുന്നു. 
കേരളത്തില്‍ നിന്നുള്‍പ്പെടെ ഐ.എസിലേക്കു റിക്രൂട്ട് ചെയ്യപ്പെടാനുള്ള സാമൂഹികമായ കാരണങ്ങളും ലേഖനം പരിശോധിക്കുന്നു. സലഫി-ജിഹാദിസം എന്ന പ്രത്യയശാസ്ത്രം വളര്‍ന്നു വന്ന വഴിയും ലേഖനത്തില്‍ വിശദീകരിക്കുന്നു. 

ലേഖനത്തിന്റെ പൂര്‍ണരൂപം വെള്ളിയാഴ്ച പുറത്തിറങ്ങുന്ന സമകാലിക മലയാളം വാരികയില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com