വിദേശ സഹായം വെട്ടിക്കുരയ്ക്കാനൊരുങ്ങി അമേരിക്ക

വിദേശസഹായം വന്‍ തോതില്‍ വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തില്‍ അമേരിക്ക.
വിദേശ സഹായം വെട്ടിക്കുരയ്ക്കാനൊരുങ്ങി അമേരിക്ക

വാഷിങ്ടണ്‍: വിദേശസഹായം വന്‍ തോതില്‍ വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തില്‍ അമേരിക്ക. അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റേയും രാജ്യാന്തര വികസനത്തിനുള്ള ഏജന്‍സിയുടെയും ബജറ്റ് വിഹിതം മൂന്നിലൊന്നായി വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചതായി റിപ്പോര്‍ട്ട്. വിദേശസഹായം വെട്ടിക്കുറച്ച് അത്രയും പണം അമേരിക്കയില്‍ തന്നെ ചിലവഴിക്കുമെന്ന് വൈറ്റ് ഹൗസ് ഓഫിസ് ഓഫ് മാനേജ്‌മെന്റ് മാധ്യമങ്ഹളോട് പറഞ്ഞു. വിദേശത്ത് ചിലവാക്കുന്ന  തുക കുറയ്ക്കുന്നത് നാട്ടില്‍ കൂടുതല്‍ പണം വിനിയോഗിക്കാനാണെന്നും റിപ്പോര്‍ട്ടുണ്ട്.

എല്ലാവര്‍ഷവും 600 ബില്യണ്‍ ഡോളര്‍ അമേരിക്ക വിദേശസഹായത്തിനായി നീക്കിവെക്കാറുണ്ട്. ഇത് മൂന്നിലൊന്നായി  കുറയ്ക്കുമെന്നാണ് തീരുമാനം. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നതില്‍ റിപ്പബ്ലിക് അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com