മലേഷ്യക്കാര്‍ രാജ്യം വിടുന്നത് തടഞ്ഞ് ഉത്തരകൊറിയ, നാമിന്റെ മരണം മൂലമുണ്ടായ തര്‍ക്കം പുതിയ മാനങ്ങളിലേക്ക്

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരന്‍ കിം ജോങ് നാമിന്റെ മരണവുമായി ബന്ധപ്പെട്ട് മലേഷ്യ-ഉത്തര കൊറിയ തര്‍ക്കം പുതിയ മാനങ്ങളിലേക്ക്
മലേഷ്യക്കാര്‍ രാജ്യം വിടുന്നത് തടഞ്ഞ് ഉത്തരകൊറിയ, നാമിന്റെ മരണം മൂലമുണ്ടായ തര്‍ക്കം പുതിയ മാനങ്ങളിലേക്ക്

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരന്‍ കിം ജോങ് നാമിന്റെ മരണവുമായി ബന്ധപ്പെട്ട് മലേഷ്യ-ഉത്തര കൊറിയ തര്‍ക്കം പുതിയ മാനങ്ങളിലേക്ക്.രാജ്യത്തുള്ള മലേഷ്യക്കാര്‍ക്ക് പുറത്ത് പോകാന്‍ അനുമതി നിഷേധിച്ചിരിക്കുകായണ് ഉത്തര കൊറിയ. മലേഷ്യക്കാരെ രാജ്യം വിട്ട് പോകുന്നത് തടഞ്ഞിരിക്കുകായണ് എന്ന് ഉത്തരകൊറിയന്‍ ദേശീയ മാധ്യമം അറിയിച്ചു. 

എത്രയും വേഗം മലേഷ്യന്‍ പൗരരെ സ്വതന്ത്രമാക്കണമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് ഉത്തരകൊറിയയോട് ആവശ്യപ്പെട്ടു. എല്ലാ രാജ്യാന്തര നിയമങ്ങളും തെറ്റിച്ചാണ് ഉത്തര കൊറിയ പ്രവര്‍ത്തിക്കുന്നത് എന്ന് നജീബ് റസാഖ് കുറ്റപ്പെടുത്തി. 

കഴിഞ്ഞമാസം 13നാണ് കിം ജോങ് നാം ക്വാലലംപൂര്‍ വിമാനത്താവളത്തില്‍ വെച്ച് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ഉത്തരകൊറിയ ആണെന്നും ഉത്തരകൊറിയന്‍ എംബസി ജീവനക്കാരന് പ്ങ്കുണ്ടെന്നും മലേഷ്യന്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉത്തരകൊറിയ-മലേഷ്യ ബന്ധം വഷളായത്. കഴിഞ്ഞ ദിവസം ഉത്തരകൊറിയക്കാരുടെ ഫ്രീ വീസ സംവിധാനം മലേഷ്യ എടുത്തു കളഞ്ഞിരുന്നു.പ്രശ്നം രൂക്ഷമായതിനിടയില്‍ ഉത്തരകൊറിയ പുതിയ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com