വാരാണസിയെ മോശമായി ചിത്രീകരിച്ചു: സിഎന്‍എന്‍ കുടുക്കിലായി

ഹിന്ദു വികാരവും വംശീയ വിദ്വേഷവും ഒരുപോലെ വളര്‍ത്തുന്ന പരിപാടികളാണ് ദേശീയ മാധ്യമമായ സിഎന്‍എന്‍ പ്രക്ഷേപണം ചെയ്യുന്നതെന്ന് അമേരിക്കയിലെ ഹിന്ദു സംഘടനകള്‍.
വാരാണസിയെ മോശമായി ചിത്രീകരിച്ചു: സിഎന്‍എന്‍ കുടുക്കിലായി

വാഷിങ്ടണ്‍: ഹിന്ദു വികാരവും വംശീയ വിദ്വേഷവും ഒരുപോലെ വളര്‍ത്തുന്ന പരിപാടികളാണ് ദേശീയ മാധ്യമമായ സിഎന്‍എന്‍ പ്രക്ഷേപണം ചെയ്യുന്നതെന്ന് അമേരിക്കയിലെ ഹിന്ദു സംഘടനകള്‍. ഇത്തരം പരിപാടികളുടെ പ്രക്ഷേപണം നിര്‍ത്തി വയ്ക്കണമെന്നും ഹിന്ദു സമൂഹത്തോട് മാപ്പു പറയണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. സിഎന്‍എന്നിന്റെ ബിലീവര്‍ വിത്ത് റേസ അസ്‌ലാന്‍ എന്ന പരിപാടിയ്‌ക്കെതിരെയാണ് അമേരിക്കയിലെ ഹിന്ദു സമൂഹം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ബിലീവര്‍ വിത്ത് റേസ അസ്‌ലാന്‍ എന്ന ടിവി പരമ്പരയില്‍ ഇന്ത്യയിലെ അഘോരികളെ പരിചയപ്പെടുത്തുന്ന എപ്പിസോഡാണ് പ്രതിഷേധത്തിനിടയാക്കിയത്. പരിപാടിയുടെ അവതാരകന്‍ അസ്‌ലാന്‍ അഘോരികളോടൊപ്പമിരുന്ന് മനുഷ്യന്റെ തലച്ചോര്‍ ഭക്ഷണമാക്കുന്നതും തലയോട്ടിയില്‍ നിറച്ച പാനീയം കുടിക്കുന്നതും സിഎന്‍എന്നില്‍ പ്രക്ഷേപണം ചെയ്തിരുന്നു. അഘോരികള്‍ റേസയോട് മിണ്ടിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നതായും വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വാരാണസിയില്‍ ചെച്ചാണ് ഈ വിവാദ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

അമേരിക്കയിലെ ഹിന്ദുക്കളെ മുഴുവന്‍ അപമാനിക്കുന്ന സിഎന്‍എന്‍ ചാനല്‍ ഹിന്ദുക്കള്‍ ആരും ഇനിമുതല്‍ കാണരുതെന്ന് സംഘടനകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയിലെ ഹിന്ദുക്കളെ മൊത്തം അപമാനിക്കും വിധത്തിലുള്ള പ്രവൃത്തിയായിരുന്നു സിഎന്‍എന്നിന്റേതെന്നും ചില പ്രമുഖര്‍ പറഞ്ഞു. പതിനാറോളം ഹിന്ദു സംഘനകള്‍ സിഎന്‍എന്നിനെതിരെ പ്രചരണവുമായി ഒത്തുകൂടിയിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com