ഭീകരവാദികളെന്ന് സംശയിക്കുന്നവര്‍ക്കു നേരെ പോലും ഡ്രോണ്‍ ആക്രമണം

ആക്രമണം നടത്താനായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സിക്ക് (സിഐഎ) പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരം നല്‍കി.
ഭീകരവാദികളെന്ന് സംശയിക്കുന്നവര്‍ക്കു നേരെ പോലും ഡ്രോണ്‍ ആക്രമണം

വാഷിങ്ടണ്‍: ഭീകരവാദികളെന്ന് സംശയിക്കുന്നവര്‍ക്ക് എതിരെ പോലും ഇനി ഡ്രോണ്‍ ആക്രമണം നടത്താമെന്ന് അമേരിക്ക. ആക്രമണം നടത്താനായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സിക്ക് (സിഐഎ) പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരം നല്‍കി. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയാണെങ്കില്‍ സിഐഎയുടെ അധികാരം പരിമിതപ്പെടുത്തുകയാണ് ചെയ്തിരുന്നത്. 

ഒബാമ സൈനികരെ ഉപയോഗിച്ച് മാത്രമാണ് ആക്രമണം നടത്തിയിരുന്നത്. പിന്നീട് മറ്റു രാജ്യങ്ങള്‍ അമിതമായി ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ തന്റെ രാജ്യത്ത് ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ഒബാമ ആഗോള മാര്‍ഗരേഖ കൊണ്ടുവരികയായിരുന്നു. 2016ല്‍ പാകിസ്ഥാനില്‍ വെച്ച് താലിബാന്‍ നേതാവായ അക്തര്‍ മന്‍സൂറിനെ സിഐഎ ഡ്രോണ്‍ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. 

ഒബാമ ഭരണകാലത്തിന്റെ അവസാന ഘട്ടമായപ്പോഴേക്കും സിഐഎയുടെ അധികാരം അര്‍ദ്ധസൈനികരുടേതിന് തുല്യമായി പരിമിതപ്പെടുത്തി. ട്രംപ് പ്രസിഡന്റായതോടെ ഇത് റദ്ദാക്കി സിഐഎക്ക് കൂടുതല്‍ അധികാരം നല്‍കി. ഡ്രോണുകള്‍ ഉപയോഗിച്ച് ലിബിയ, സൊമാലിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരത്തില്‍ ആക്രമണം നടത്താന്‍ അമേരിക്ക ആസൂത്രണം ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com