അച്ഛന്റെ ബിബിസിചര്‍ച്ചയില്‍ അപ്രതീക്ഷിതമായെത്തിയ കുരുന്നുകള്‍ വീണ്ടും വന്നു; ഇത്തവണ ബിബിസി ക്ഷണിച്ചിട്ട്

ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ കുട്ടികളെത്തി ഹിറ്റായ വീഡിയോ: കുടുംബത്തെയൊന്നാകെ വീണ്ടുമെത്തിച്ച് ബിബിസി
അച്ഛന്റെ ബിബിസിചര്‍ച്ചയില്‍ അപ്രതീക്ഷിതമായെത്തിയ കുരുന്നുകള്‍ വീണ്ടും വന്നു; ഇത്തവണ ബിബിസി ക്ഷണിച്ചിട്ട്

ബിബിസി ലൈവ് ചര്‍ച്ചയ്ക്കിടയില്‍ കുസൃതിക്കുടുക്കകളായി കുട്ടികളെത്തി ചിരിപ്പിച്ച വീഡിയോ ലോകം മുഴുവന്‍ കണ്ടുകഴിഞ്ഞു. അന്ന് അപ്രതീക്ഷിതമായാണ് കുട്ടികളെത്തിയതെങ്കില്‍ കുടുംബത്തെയാകെ ചാനല്‍ ചര്‍ച്ചയ്‌ക്കെത്തിച്ച് ബിബിസി.

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കിയ സംഭവവുമായി ബന്ധപ്പെട്ട് വീഡിയോ കോണ്‍ഫറന്‍സ് വഴി ബിബിസിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു പ്രൊഫസര്‍ റോബര്‍ട്ട് കില്ലി. അപ്രതീക്ഷിതമായാണ് കുസൃതിത്തരങ്ങളുമായി പ്രൊഫസറിന്റെ മക്കള്‍ മാരിയണും ജെയിംസും എത്തിയത്. ഇവരെ ഒരു കൈ കൊണ്ട് മാറ്റാന്‍ ശ്രമിച്ചുവെങ്കിലും മാതാവ് ജംഗ് ആയെ എത്തേണ്ടിവന്നു. ക്യാമറയില്‍ പതിയാതിരിക്കാന്‍ കഷ്ടപ്പെട്ടാണ് അവര്‍ മക്കളെയുംകൊണ്ട് മുറി വിട്ടത്. ചര്‍ച്ച അല്‍പനേരം ബ്രേക്കായെങ്കിലും വേഗത്തില്‍ത്തന്നെ തുടര്‍ന്നു. ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇതിനെത്തുടര്‍ന്നാണ് ബിബിസി റോബര്‍ട്ട് കില്ലിയെയും കുടുംബത്തെയും ചാനല്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്നാല്‍ ഇത്തവണ ദക്ഷിണ കൊറിയയായിരുന്നില്ല വിഷയം. ലോകത്തെ ചിരിപ്പിച്ച ആ വീഡിയോയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു.

തങ്ങളും ആ വീഡിയോ വളരെയേറെ ആസ്വദിച്ചുവെന്ന് പ്രൊഫസര്‍ റോബര്‍ട്ട് കില്ലി പറഞ്ഞു. അന്ന് ലോകത്തെ ചിരിപ്പിച്ച ആ കുസൃതിക്കുടുക്കകള്‍ ഇത്തവണയും ഒരു ചാനല്‍ ചര്‍ച്ചയുടെ ഗൗരവത്തിലൊന്നുമായിരുന്നില്ല. സ്വാഭാവികമായ കളികളിലേര്‍പ്പെട്ടിരിക്കുകയായിരുന്നു അവര്‍. അതും ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ചിരി പടര്‍ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com