ട്രംപിന്റെ പുതിയ നിയമത്തിനും തിരിച്ചടി; പ്രവേശന വിലക്ക് യുഎസ് ജഡ്ജി തടഞ്ഞു

പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ മുന്‍പ് ഹവായി ഫെഡറല്‍ ജഡ്ജി ട്രംപിന്റെ നീക്കത്തിന് തടയിടുകയായിരുന്നു
ട്രംപിന്റെ പുതിയ നിയമത്തിനും തിരിച്ചടി; പ്രവേശന വിലക്ക് യുഎസ് ജഡ്ജി തടഞ്ഞു

വാഷിങ്ടണ്‍: ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്‍ക്ക് അമെരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയുള്ള ട്രംപിന്റെ പുതിയ നിയമത്തിനും തിരിച്ചടി. പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ മുന്‍പ് ഹവായി ഫെഡറല്‍ ജഡ്ജി ട്രംപിന്റെ നീക്കത്തിന് തടയിടുകയായിരുന്നു. 

നിയമം പ്രാബല്യത്തിലാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാനാണ് യുഎസ് ഫെഡറല്‍ ജഡ്ജി ഡെറിക് വാട്‌സണ്‍ ഉത്തരവിട്ടിരിക്കുന്നത്. മതപരമായ വിവേചനം തടഞ്ഞുകൊണ്ടുള്ള അമെരിക്കന്‍ ഭരണഘടന നിഷ്‌കര്‍ശിക്കുന്ന നിയമം ലംഘിക്കുന്നതാണ് ട്രംപിന്റെ പുതിയ നിയമമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവ്. 

എന്നാല്‍ ജഡ്ജി അധികാരപദവി ദുരൂപയോഗം ചെയ്തിരിക്കുന്നു എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. രണ്ടാമത്തെ നിയമവും തടഞ്ഞതോടെ ആദ്യ നിയമവുമായി തന്നെ മുന്നോട്ടു പോകാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും ട്രെപ് പറയുന്നു. 

മാര്‍ച്ച് ആറിനായിരുന്നു മുസ്ലീം രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്‍ക്കും, അഭയാര്‍ഥികള്‍ക്കും അമെരിക്കയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേര്‍പ്പെടുത്തിയ പുതിയ നിയമത്തില്‍ ട്രംപ് ഒപ്പുവയ്ക്കുന്നത്. ജനുവരി 27നായിരുന്നു ഇതുമായി ബന്ധപ്പെട്ട ആദ്യ നിയമത്തില്‍ ട്രംപ് ഉപ്പുവയ്ക്കുന്നത്. എന്നാല്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാരെ തടഞ്ഞതോടെ ലോക വ്യാപകമായി ട്രംപിന്റെ നിയമത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com