ഭാരതപ്പുഴയും പെരിയാറും ന്യൂസിലാന്റിലായിരുന്നെങ്കില്‍ എന്നാശിച്ചുപോകും!

ന്യൂസിലാന്റിലെ വാങ്കനൂയി എന്ന നദിയ്ക്ക് സര്‍ക്കാര്‍ ഒരു പൗരനു കിട്ടാവുന്ന എല്ലാ നിയമപരമായ അവകാശവും നല്‍കിയിരിക്കുകയാണ്.
ഭാരതപ്പുഴയും പെരിയാറും ന്യൂസിലാന്റിലായിരുന്നെങ്കില്‍ എന്നാശിച്ചുപോകും!

കൊച്ചി: മഴ കുറഞ്ഞതോടെ വെള്ളം വറ്റി പുഴയെന്ന പേരില്‍ മാത്രം പുഴയായി നില്‍ക്കുന്ന കേരളത്തിലെ ഭാരതപ്പുഴയും വിഷമാലിന്യമൊഴുകുന്ന പെരിയാറും ന്യൂസിലന്റിലായിരുന്നുവെങ്കില്‍ എന്തായിരിക്കും സംഭവിക്കുക?
ന്യൂസിലാന്റിലെ വാങ്കനൂയി എന്ന നദിയ്ക്ക് സര്‍ക്കാര്‍ ഒരു പൗരനു കിട്ടാവുന്ന എല്ലാ നിയമപരമായ അവകാശവും നല്‍കിയിരിക്കുകയാണ്. ഭാരതപ്പുഴയില്‍ കിണറു കുഴിച്ചതുപോലെ, മണലെടുത്തതുപോലെ, പെരിയാറില്‍ വിഷമാലിന്യം ഒഴുക്കുന്നതുപോലെയുള്ള പ്രവര്‍ത്തനങ്ങളൊന്നും വാങ്കനൂയി പുഴയില്‍ ചെയ്യാനാവില്ല. അങ്ങനെ ചെയ്താല്‍ വധശ്രമത്തിനുള്ള കേസ് പോലെയുള്ള നിയമപരിരക്ഷ ഈ പുഴയ്ക്ക് ലഭിക്കും. അതിരപ്പിള്ളി പുഴയ്ക്കു കുറുകെ അണകെട്ടി വൈദ്യുതപദ്ധതി കൊണ്ടുവരാനുള്ളതുപോലെയുള്ള പ്രവര്‍ത്തികളൊക്കെ പുഴയുടെ അവകാശലംഘനമാവുകയാണെങ്കില്‍ നമ്മുടെ പുഴകളൊക്കെ എന്നേ രക്ഷപ്പെട്ടേനെ!


ലോകത്തില്‍ ആദ്യമായിട്ടാണ് ഒരു പുഴയ്ക്ക് അവകാശപ്രഖ്യാപനം നല്‍കിയത്. അതിനുപിന്നില്‍ വര്‍ഷങ്ങളുടെ പോരാട്ടത്തിന്റെ കഥയുണ്ട്. പുഴയെയും കരയെയും ആശ്രയിച്ചു ജീവിക്കുന്ന മൗറി എന്ന വിഭാഗത്തില്‍പ്പെട്ട മനുഷ്യരുടെ 160 വര്‍ഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ന്യൂസിലാന്റിലെ മൂന്നാമത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വാങ്കനൂയി നദിയ്ക്ക് ഈ അവകാശം ലഭിച്ചത്. മൗറി ഗോത്രത്തിലെ ഒരംഗത്തിനു കിട്ടുന്ന പരിഗണനയാണ് ഈ പുഴയ്ക്ക് ലഭിക്കുക. നദിയുടെ സംരക്ഷണങ്ങള്‍ക്കാവശ്യമായ ഫണ്ടും ഇതിനകം കണ്ടെത്തിക്കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com