പാരീസ് വിമാനത്താവളത്തില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

പാരീസ് എയര്‍പോര്‍ട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിപ്പറിച്ചതിനെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്
പാരീസ് വിമാനത്താവളത്തില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

പാരിസ്: പാരിസിലെ ഒര്‍ളി വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസഥന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു. സുരക്ഷാ ചുതലയുള്ള സൈനികന്റെ തോക്ക് പിടിച്ച് വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെപ്പുണ്ടായത്. തുടര്‍ന്ന് അയാളെ പൊലീസ് വെടിവെച്ചു കൊന്നു. സംഭവം ഫ്രഞ്ച് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ മുഴുവന്‍ യാത്രക്കാരേയും ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.ഫ്രാന്‍സില്‍ തുടര്‍ച്ചായായി ഉണ്ടാകുന്ന ഭീകരാക്രമങ്ങളെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രമെ അവശേഷിക്കുന്നുള്ളു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com