ഉത്തര കൊറിയ; വിചിത്ര നിയമങ്ങളുടെ രാജ്യം 

കടുത്ത നിയന്ത്രണങ്ങല്‍ കൊണ്ട്  മറ സൃഷ്ടിച്ചു കഴിയുന്ന ഈ രാജ്യത്തിന്റെ നിയമങ്ങളെ പറ്റിയും ജനങ്ങളുടെം ജീവിത സാഹചര്യങ്ങളെ പറ്റിയും ചില കാര്യങ്ങള്‍
ഉത്തര കൊറിയ; വിചിത്ര നിയമങ്ങളുടെ രാജ്യം 


ഉത്തര കൊറിയ, കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലൂടെ ഉയര്‍ന്നു വന്ന, വര്‍ത്തമാനകാല ലോകം കണ്ട ഏറ്റവും വലിയ ഏകാധിപത്യ രാജ്യമായി നിലനില്‍ക്കുന്ന രാഷ്ട്രം. മനുഷ്യാവകാശങ്ങളൊക്കെ കാറ്റില്‍ പറത്തി ജനതയെ അടിമകളെ പോലെ ജീവിക്കാന്‍ പഠിപ്പിക്കുന്ന രാജ്യം. ഉത്തര കൊറിയ എപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. എന്നാല്‍ എന്താണ് ഉത്തര കൊറിയയുടെ ഉള്ളില്‍ നടക്കുന്നതെന്നോ, അവിടുത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ
പ്രവര്‍ത്തികള്‍ എന്തൊക്കെയാണെന്നോ അറിയുക അസാധ്യം. 

ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരന്‍ കിം ജോങ് നാമിന്റെ കൊലപാതകവും തുടര്‍ന്നുണ്ടായ ഉത്തര കൊറിയ-മലേഷ്യ തര്‍ക്കവും നിരന്തരമുള്ള ആണവപരീക്ഷണങ്ങളും ഒക്കെയായി ഉത്തര കൊറിയ സജീവമായി തന്നെ ലോക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.ഇന്ന് ലോക മാധ്യമങ്ങളിലെ ചര്‍ച്ച ഉത്തര കൊറിയ വിക്ഷേപിച്ച ബഹിരാകാശ റോക്കറ്റിനെ പറ്റിയാണ്. അത് ചര്‍ച്ചയില്‍ വരാന്‍ ഒരു കാരണമുണ്ട്. നാളുകള്‍ക്ക് ശേഷം ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഒരു പൊതു വേദിയില്‍ പറഞ്ഞ കാര്യങ്ങല്‍ ലോക മാധ്യമങ്ങള്‍ വഴി പുറത്തു വന്നിരിക്കുന്നു. 

കടുത്ത നിയന്ത്രണങ്ങല്‍ കൊണ്ട്  മറ സൃഷ്ടിച്ചു കഴിയുന്ന ഈ രാജ്യത്തിന്റെ  നിയമങ്ങളെ പറ്റിയും ജനങ്ങളുടെം ജീവിത സാഹചര്യങ്ങളെ പറ്റിയും ചില കാര്യങ്ങള്‍: 

ദിവസങ്ങള്‍ക്ക മുമ്പ് കിം ജോങ് ഉന്നിന്റെ സാമ്രാജ്യത്തില്‍ നിന്നും പുറത്ത് വന്ന ഒരു പെണ്‍കുട്ടി മാധ്യമങ്ങല്‍ക്ക് മുന്നില്‍ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങള്‍ പറഞ്ഞിരുന്നു.  ആരും കേട്ടാല്‍ തലയില്‍ കയ്യും വെച്ചിരുന്നു പോകുന്ന നിയമങ്ങളാണ് ഉത്തര കൊറിയയില്‍ നില നില്‍ക്കുന്നത്. 

മൂന്ന് ചാനലുകള്‍, അത് തന്നെ ധാരളം...

ഉത്തര കൊറിയയില്‍ ആകെയുള്ളത് മൂന്നേ മൂന്ന് ചാനലുകള്‍ മാത്രമാണ്. മൂന്നും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതാണ്. അത് തന്നെ ധാരാളം എന്നാണ് അധികാരികള്‍ പറയുന്നത്. ഇവയില്‍ പ്രധാനമായും സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ സര്‍ക്കാര്‍ അറിയിപ്പുകളും ഭരണാധികാരികളുടെ പ്രസംഗങ്ങളും ആണ്. 

കുറ്റം ചെയ്താല്‍ ശിക്ഷ മൂന്ന് തലമുറയ്ക്ക്


 
എന്തെങ്കിലും കുറ്റം ചെയ്തു എന്ന് ഭരണ സംവിധാനത്തിന് തോന്നിക്കഴിഞ്ഞാല്‍ കുറ്റം ചെയ്ത/ചുമത്തപ്പെട്ട ആള്‍ മാത്രമല്ല ശിക്ഷ അനുഭവിക്കുന്നത്, അയ്യാളുടെ കുടുബംത്തിലെ എല്ലാവരും ശിക്ഷ അനുഭവിക്കണം. കുറ്റം ചെയ്യുന്ന ആളും ആളിന്റെ മാതാപിതാക്കളും ആളിന്റെ മക്കളും ഭാര്യയും ശിക്ഷ അനുഭവിക്കണം. എത്ര മനോഹരമായ ആചാരങ്ങള്‍ അല്ലേ!

28 രീതിയില്‍ മുടി മുറിക്കാം, അത് തെറ്റിച്ചാല്‍ പിന്നെ മുടി മുറിക്കാന്‍ തലകാണില്ല

ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും അടക്കം 28 രീതിയില്‍ തലമുടി മുറിക്കാന്‍ സര്‍ക്കാര്‍ അവകാശം നല്‍കിയിട്ടുണ്ട്. അത് തെറ്റിച്ചാല്‍ പിന്നെ കടുത്ത ശിക്ഷ തന്നെ അനുഭവിക്കണം.

തലസ്ഥാനത്തു കഴിയണമെങ്കില്‍ സര്‍ക്കാര്‍ സമ്മതിക്കണം 


 
തലസ്ഥാന നഗരമായ പ്യോങ്ഗ്യാങില്‍ കഴിയണമെങ്കില്‍ തീര്‍ച്ചയായും സക്കാര്‍ അനുവാദം വേണം. സമ്പന്നര്‍ മാത്രം തലസ്ഥാന നഗരത്തില്‍ താമസിച്ചാല്‍ മതി എന്നാണ്‌ കിം ജോങ് ഉന്നിന്റെ ഉത്തരവ്. 

പഠിക്കണമെങ്കില്‍ ഡെസ്‌കിനും ബെഞ്ചിനും ഫീസടയ്ക്കണം

നമ്മുുടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളേ നിങ്ങളെത്ര ഭാഗ്യവാന്‍മാര്‍, നിങ്ങള്‍ നിങ്ങളുടെ ഡെസ്‌കും ബെഞ്ചും തല്ലി പൊട്ടിക്കുമ്പോള്‍ അങ്ങ് ഉത്തര കൊറിയയില്‍ ഇരുന്നു പഠിക്കുന്ന ബെഞ്ചിനും ഡെസ്‌കിനും വരെ ഫീസടയ്ക്കണം!

ബൈബിളോ, അതൊക്കെ അങ്ങ് പാശ്ചത്യ രാജ്യങ്ങളില്‍

 ഉത്തര കൊറിയയല്‍ ബൈബിള്‍ കൈവശം വെക്കുന്നത് ഇപ്പഴും കുറ്റകരമായ പ്രവര്‍ത്തിയാണ്. പാശ്ചത്യ
സംസ്‌കാരം പ്രചരിപ്പിക്കാന്‍ ബൈബിള്‍ സഹായിക്കും എന്ന കാരണത്താല്‍ ബൈബിളിന് രാജ്യത്ത് പ്രവേശനമില്ലത്രേ... 

ആപ്പിളും സോണിയും ഇല്ലാത്ത രാജ്യം

പ്രമുഖ ഇലക്ട്രോണിക്‌സ്‌,ടെക്‌നോളജി സേവനദാതാക്കളായ സോണിക്കും ആപ്പിളിനും രാജ്യത്ത് പ്രവേശനില്ല. സര്‍ക്കാര്‍ ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ചാല്‍ മതിയാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com