സൗദിയില്‍ മൂന്നു മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു

സൗദി അറേബ്യയില്‍ മൂന്നുമാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു.
സൗദിയില്‍ മൂന്നു മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു

ജിദ്ദ: സൗദി അറേബ്യയില്‍ മൂന്നുമാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നയീഫാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഈ മാസം 29നാണ് ഈ നിയമം പ്രാബല്യത്തില്‍ വരുക. സൗദിയിലെ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ഇതു സംബന്ധിച്ച ഉത്തരവ് കൈമാറിയിട്ടുണ്ട്. 

ഹജ്, ഉംറ വിസകളിലും സന്ദര്‍ശക വിസകളിലും സൗദിയിലെത്തി വിസാ കാലാവധി തീര്‍ന്നിട്ടും അനധികൃതമായി രാജ്യത്തു തങ്ങുന്നവര്‍ക്ക് അതിര്‍ത്തി പോസ്റ്റുകളില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റ് നല്‍കും. ഇഖാമ, തൊഴില്‍ നിയമലംഘകര്‍, ഉംറ വിസക്കാര്‍, സ്‌പോണ്‍സര്‍മാര്‍, ഹുറൂബാക്കിയവര്‍ എന്നിവര്‍ക്കെല്ലാം പൊതുമാപ്പ് ആനുകൂല്യം ലഭിക്കും. പിഴ, ഫീസ്, മറ്റു ശിക്ഷാനടപടികള്‍ എന്നിവ കൂടാതെ ഇവര്‍ക്ക് സ്വദേശങ്ങളിലേക്ക് തിരിച്ച് പോകാന്‍ കഴിയും.

റബജ് ഒന്നു മുതല്‍ (മാര്‍ച്ച് 29) റമദാന്‍ അവസാനം ജൂണ്‍ 24 വരെയുള്ള 90 ദിവസമാണ് പൊതുമാപ്പ് നിലനില്‍ക്കുന്ന കാലാവധി. പൊതുമാപ്പ് ആനുകൂല്യത്തില്‍ നാട്ടിലേക്ക് മടങ്ങുന്നവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. ആയതിനാല്‍ ഇവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും സൗദിയിലേക്ക് പ്രവേശിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com