സന്തോഷത്തിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ പാക്കിസ്ഥാന്‍

തീവ്രവാദവും മറ്റ് പ്രശ്‌നങ്ങളാലും വലയുന്ന പാക്കിസ്ഥാനും, പൗരന്മാര്‍ക്ക് സ്വാതന്ത്ര്യം നല്‍കാത്ത ചൈനയ്ക്കുമൊക്കെ പിന്നിലാണ് സന്തോഷത്തിന്റെ കാര്യത്തില്‍ ഇന്ത്യ
സന്തോഷത്തിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: മറ്റ് ലോക രാജ്യങ്ങളെ അപേക്ഷിച്ച പൗരന്മാര്‍ക്ക് സമാധാനപരമായ ജീവിതം നയിക്കാന്‍ സാഹചര്യമുള്ള രാജ്യമാണ് ഇന്ത്യയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പക്ഷെ പൗരന്മാരുടെ സന്തോഷം പരിഗണിക്കുമ്പോള്‍ 122ാം സ്ഥാനത്താണ് ഇന്ത്യ. 

തീവ്രവാദവും മറ്റ് പ്രശ്‌നങ്ങളാലും വലയുന്ന പാക്കിസ്ഥാനും,പൗരന്മാരുടെ സ്വാതന്ത്ര്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുള്ള ചൈനയ്ക്കുമൊക്കെ പിന്നിലാണ് സന്തോഷത്തിന്റെ കാര്യത്തില്‍ ഇന്ത്യ. സന്തോഷത്തിന്റെ കാര്യത്തില്‍ ചൈന 79ാം സ്ഥാനത്തും, പാക്കിസ്ഥാന്‍ 80ാം സ്ഥാനത്തുമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇന്ത്യ നാല് സ്ഥാനം പിന്നോട്ടു പോയി. 

നോര്‍വെയാണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം. ലോക സന്തോഷ ദിനമായ മാര്‍ച്ച് 20നാണ് സന്തോഷമുള്ള രാജ്യങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. 

ഓരോ വ്യക്തിയുടേയും പ്രതിശീര്‍ഷ വരുമാനം, രാജ്യത്തെ സാമൂഹികാവസ്ഥ, പൗരന്മാരുടെ ആരോഗ്യം, ആയുസ്, സ്വാതന്ത്ര്യം എന്നിവ പരിഗണിച്ചാണ് സന്തുഷ്ട രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ജോലിസ്ഥലത്തെ സാഹചര്യങ്ങളും പൗരന്മാരുടെ സന്തോഷം നിര്‍ണയിക്കുന്നതിനായി പരിഗണിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com