ലണ്ടനില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നില്‍ വെടിവെയ്പ്പ്; 12 പേര്‍ക്ക് പരിക്ക്

ഫോട്ടോ-റോയിട്ടേഴ്‌സ്‌
ഫോട്ടോ-റോയിട്ടേഴ്‌സ്‌

ലണ്ടന്‍:  ബ്രട്ടീഷ് പാര്‍ലമെന്റിന് മുന്നില്‍ വെടിവെയ്പ്പ്. 12 പേര്‍ക്ക് പരിക്കേറ്റു. പാര്‍ലമെന്റിന് മുന്നില്‍ രണ്ട് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെടിവെയ്പ്പിനെ തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ടു. പാര്‍ലമെന്റിനുള്ളില്‍ നിരവധിയാളുകള്‍ കുടങ്ങിക്കിടക്കുന്നുണ്ട്. ഇവരോട് പുറത്ത് കടക്കരുതെന്ന് സുക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

പാര്‍ലമെന്റിന്റെ മുഖ്യ കവാടത്തിന് മുന്നിലായാണ് വെടിവെയ്പ്പ് നടന്നത്. വെടിവെയ്പ്പിനെ തുടര്‍ന്ന് ലണ്ടിനില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിബിസി അടക്കമുള്ള മാധ്യമങ്ങളുടെ പ്രതിനിധികളും ബ്രിട്ടീഷ് രാഷ്ട്രീയ പ്രതിനിധികളും പാര്‍ലമെന്റിന് അകത്തുണ്ട്.

പ്രധാനമന്ത്രി തെരേസ മെയെ സുരക്ഷതി സ്ഥലത്തേക്ക് മാറ്റി. ഭീകരാക്രമണമാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. പോലീസിനെയടക്കം കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിയെ പോലീസ് വെടിവെച്ചിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിടിയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com