പാര്‍ട്ടിക്കാര്‍ എതിര്‍ത്തു, ഒബാമ കെയര്‍ ഉടച്ചുവാര്‍ക്കാനുള്ള ട്രംപിന്റെ നീക്കം പാളി

പാര്‍ട്ടിക്കാര്‍ എതിര്‍ത്തു, ഒബാമ കെയര്‍ ഉടച്ചുവാര്‍ക്കാനുള്ള ട്രംപിന്റെ നീക്കം പാളി

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ആരോഗ്യ പരിരക്ഷ പദ്ധതിയായ ഒബാമ കെയര്‍ ഉടച്ചുവാര്‍ത്ത് പുതിയ പദ്ധതി കൊണ്ടുവരാനുള്ള പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. ഒബാമ കെയറില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള ബില്‍ പ്രതിനിധി സഭയില്‍ വോെട്ടടുപ്പിന് മുമ്പ് തന്നെ ട്രംപിന് പിന്‍വലിക്കേണ്ടിവന്നു. സ്വന്തം പാര്‍ട്ടിയായ റിപബ്‌ളിക്കന്‍ പാര്‍ട്ടിയില്‍ നിന്നടക്കം എതിര്‍പ്പു ശക്തമായതിനെത്തുടര്‍ന്നാണ് ബില്‍ പിന്‍വലിച്ചത്.

റിപബ്‌ളിക്കന്‍ പാര്‍ട്ടിയിലെ ഫ്രീഡം കോക്കസും മിതവാദികളും ട്രംപിന്റെ നീക്കത്തിന് എതിരാണെന്നാണ് സൂചന. ട്രംപിന്റെ പുതിയ ആരോഗ്യനയം ഒബാമ കെയറിലെ പല നിയമങ്ങളും നില നിര്‍ത്തുന്നുവെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ഫ്രീഡം കോക്കസിെന്റ നിലപാട്. എന്നാല്‍ പുതിയ നിയമത്തില്‍ 20 ദശലക്ഷം പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സിെന്റ ഗുണം ലഭിക്കില്ലെന്ന് ആരോപിച്ചാണ് മിതവാദികള്‍ ബില്ലിനെ എതിര്‍ത്തത്.  20 റിപബ്‌ളിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ബില്ലിനെ പിന്തുണക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.  ഇതിനെ തുടര്‍ന്നാണ് ജനപ്രതിനിധിസഭയില്‍ നിന്ന് ബില്ല് പിന്‍വലിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com