സിറിയയിലും ഐഎസിന് കാലിടറുന്നു;കുര്‍ദ് സേന തബ്ഖ വ്യോമതാവളം പിടിച്ചെടുത്തു

തബ്ഖ വ്യോമതാവളം പിടിച്ചെടുത്തു  എന്ന് കുര്‍ദുകള്‍ നേതൃത്വം നല്‍കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചു
സിറിയയിലും ഐഎസിന് കാലിടറുന്നു;കുര്‍ദ് സേന തബ്ഖ വ്യോമതാവളം പിടിച്ചെടുത്തു

അമേരിക്കന്‍ പിന്തുണയുള്ള കുര്‍ദ്-അറബ് സേന സിറിയയിലെ തന്ത്രപ്രധാനമായ വ്യോമതാവളം ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അധീനതിയല്‍ നിന്നും മോചിപ്പിച്ചു. പടിഞ്ഞാറന്‍ സിറിയയിലെ തബ്ഖ വ്യോമതാവളമാണ് സൈന്യം പിടിച്ചെടുത്തത്. സിറിയയില്‍ നിന്നും ഐഎസിനെ തുരത്താന്‍ അമേരിക്ക കൂടുതല്‍ സൈനിക പദ്ധതികള്‍ ആവിഷ്‌കരിച്ചതിന് ശേഷമുള്ള ആദ്യത്തെ പ്രധാനപ്പെട്ട വിജയമാണിത്.

തബ്ഖ വ്യോമതാവളം പിടിച്ചെടുത്തു  എന്ന് കുര്‍ദുകള്‍ നേതൃത്വം നല്‍കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇപ്പോള്‍ പിടിച്ചെടുത്തിരിക്കുന്ന വിമാന താവളം ഇസ്ലസാമിക് സ്‌റ്റേറ്റിന്റെ സ്വയം പ്രഖ്യാപിത തലസ്ഥാനമായ റാഖയില്‍ നിന്നും വെറും 45 കിലോമീറ്ററുകള്‍ മാത്രം അകലെയാണ്. 2014ലാണ് സിറിയന്‍ സര്‍ക്കാറില്‍ നന്നും ഇസ്ലാമിക് സ്റ്റേറ്റ് വ്യോമതാവളം പിടിച്ചെടുത്തത്. വ്യോമതാവളത്തിന് സമീപമുള്ള ഡാം പിടിച്ചെടുക്കാനും കനത്ത പോരാട്ടെ നടക്കുകയാണ്. റാഖയില്‍ നിന്നും പത്ത് കിലോമീറ്റര്‍ വടക്കുമാറി കുര്‍ദ് സേന തമ്പടിച്ചിരിക്കുകയാണ്. ശക്തമായ അക്രമം നടത്തുന്നതിന് മുമ്പ് റാഖയെ നാല് വശത്തു നിന്നും വളയാനാണ് കുര്‍ദ് സേന തീരുമാനിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com