ഐഎസിന്റെ കണ്ണുവെട്ടിച്ച് ഒരു പെണ്‍ ഡോക്ടറുടെ ജീവിതം 

ഡോക്ടറെ കണ്ടപ്പോള്‍ സൈനികര്‍ ശരിക്കും ഞെട്ടി. കാരണം അതൊരു സ്ത്രീയായിരുന്നു 
ഐഎസിന്റെ കണ്ണുവെട്ടിച്ച് ഒരു പെണ്‍ ഡോക്ടറുടെ ജീവിതം 

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിടിയില്‍ ശ്വാസം മുട്ടി കഴിഞ്ഞ ഇറാഖിലെ മൊസൂള്‍ ജനത ഇപ്പോള്‍ പ്രതീക്ഷയുടെ ചെറിയ വെട്ടം കണ്ടു തുടങ്ങിയിരിക്കുകായണ്. അമേ
രിക്കന്‍-ഇറാഖ് സംയുക്ത സൈന്യം മൊസൂള്‍ തീവ്രവാദികളില്‍ നിന്നും മോചി
പ്പിച്ചുകൊണ്ടിരിക്കുകായണ്. മുക്കാലും സൈന്യം ആ ദൗത്യത്തില്‍ വിജയിക്കുകയും ചെയ്തു. 

അക്രമത്തില്‍ പരിക്കു പറ്റിയ നാട്ടുകാരേയും പട്ടാളക്കാരേയും സുശ്രൂഷിക്കാന്‍ മൊസൂളില്‍ ഡോക്ടര്‍മാരെ തേടി പട്ടാളം ഒരുപാടലഞ്ഞു. ഐഎസിന്റെ കറുത്ത ഭരണം മൊസൂളില്‍ ആശുപത്രികളോ ചികിത്സകളോ അനുവദിച്ചിരുന്നില്ല. മതപരമായ ചികിത്സകള്‍ മാത്രം മതിയത്രേ. അവസാനം പട്ടാളം ഒരു ഡോക്ടറുടെ വീടു കണ്ടെത്തി. പക്ഷേ ഡോക്ടറെ കണ്ടപ്പോള്‍ സൈനികര്‍ ശരിക്കും ഞെട്ടി. കാരണം അതൊരു സ്ത്രീയായിരുന്നു. പുരുഷന്‍മാരെ പോലും ആതുര സേവനം ചെയ്യാന്‍ സമ്മതിക്കാത്ത ഐഎസ് ഇവരെ വെറുതേ വിട്ടോ എന്നായിരുന്നു ആ ഞെട്ടലിന് കാരണം. പക്ഷേ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കണ്ണില്‍ പെടാതെയാണ് ഇവര്‍ ഇത്രയും നാള്‍ തന്റെ സേവനം തുടര്‍ന്നുകൊണ്ടിരുന്നത്. പാതിരാത്രിയും വെളുപ്പാന്‍കാലത്തും അവര്‍ രോഗികളെ നോക്കി. ബാക്കി സമയങ്ങളില്‍ അവരൊരു ഡോക്ടറാണെന്ന് പുറ്ത്തു പറയാതെ കഴിഞ്ഞു കൂടി. അവരുടെ പേരാണ് ഡോ. അമല്‍ ഇബ്രാഹിം. 


സ്ത്രീകള്‍ ജോലിക്കു പോയതിന്റെ മേല്‍ വഇസ്ലാമിക് സ്റ്റേറ്റ് വധശിക്ഷ നടപ്പാക്കുന്നത് അമല്‍ തൊട്ടടുത്ത് കണ്ടതായിരുന്നു. അക്കൂട്ടത്തില്‍ 16 വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. എന്നിട്ടും തന്റെ ദൗത്യത്തില്‍ നിന്നും പിന്നോട്ടുപോകാന്‍ അമല്‍ തയ്യാറായില്ല. രാത്രികാലങ്ങളിലും വെളുപ്പാന്‍കാലത്തും അവര്‍ രഹസ്യമായി സേവനം ചെയ്തു.രോഗം കൊണ്ടു പൊറുതിമിട്ടിയ നാട്ടുകാര്‍ രഹസ്യമായി അവരം കാണാന്‍ വന്നു. പ്രദേശതതെ ഏക ആശ്വാസമായ ഡോക്ടറെ ഒറ്റിക്കൊടുക്കാന്‍ നാട്ടുകാര്‍ക്കും മനസു വന്നില്ല. ഇത്രയും ബുദ്ധിമുട്ടുന്ന ജനങ്ങളില്‍ നിന്ന് അമല്‍ പണം വാങ്ങിയിരുന്നില്ല. സന്നദ്ദ സംഘടനകള്‍ രഹസ്യമായി എത്തിച്ചു കൊടുത്ത മരുന്നുകളും ഉപകരണങ്ങളുമാണ് ഡോക്ടര്‍ ഉപയോഗിച്ചു കൊണ്ടിരുന്നത്. 

മൊസൂള്‍ സൈന്യം പിടിച്ചെടുത്തപ്പോള്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തപ്പെട്ട അമല്‍ അവിടെയൊരു മൊബൈല്‍ ക്ലിനിക് തുടങ്ങിയിരിക്കുകായണ്. സൈന്യം അതിനു വേണ്ട സഹായങ്ങളും ചെയ്തുകൊടുത്തു. അമല്‍ ക്യാമ്പിലുള്ളത് അവര്‍ക്കും ആശ്വാസമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com