പെണ്‍കുഞ്ഞുങ്ങളെ ഇഷ്ടമില്ലാതിരുന്ന പിതാവ് മകളെ കടിച്ച് കൊന്നു; മരിച്ചത് 9 മാസം പ്രായമുള്ള കുഞ്ഞ്

പെണ്‍കുഞ്ഞ് ജനിക്കുന്നത് കുടുംബത്തിന് നാണക്കേടുണ്ടാക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്
പെണ്‍കുഞ്ഞുങ്ങളെ ഇഷ്ടമില്ലാതിരുന്ന പിതാവ് മകളെ കടിച്ച് കൊന്നു; മരിച്ചത് 9 മാസം പ്രായമുള്ള കുഞ്ഞ്

ദമാസ്‌കസ്: പെണ്‍കുട്ടികളെ ഇഷ്ടമില്ലാതിരുന്ന പിതാവ് പിഞ്ചുമകളെ കടിച്ചു കൊന്നു. സിറിയന്‍ നഗരമായ ദമാസ്‌കസിലാണ് സംഭവം.

ഒന്‍പത് മാസം മാത്രം പ്രായമുള്ള മകളെയാണ് പിതാവ് കടിച്ച് കൊലപ്പെടുത്തിയതെന്ന് അല്‍ അറേബ്യന്‍ ചാനല്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. പെണ്‍കുഞ്ഞ് ജനിക്കുന്നത് കുടുംബത്തിന് നാണക്കേടുണ്ടാക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഏപ്രില്‍ 24നായിരുന്നു സംഭവം.

പെണ്‍കുട്ടിയെ പിതാവ് കൊലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിക്കെതിരെ സിറിയക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷ വിമര്‍ശനം നടത്തുകയാണ്. 

വെടിയേറ്റ് മരിക്കാത്തവര്‍ ഭ്രാന്തായി മരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന വിമര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com