ശമ്പളം ചോദിച്ചതിന്‌ പതിമൂന്നുകാരന്റെ കൈവെട്ടി

പുല്ല് മുറിക്കുന്ന കട്ടിങ് മെഷിന്‍ ഉപയോഗിച്ചാണ് ഇര്‍ഫാന്‍ എന്ന കുട്ടിയുടെ കൈ മുറിച്ചു കളഞ്ഞത്
ശമ്പളം ചോദിച്ചതിന്‌ പതിമൂന്നുകാരന്റെ കൈവെട്ടി

ജോലിയുടെ പ്രതിഫലം ചോദിച്ച പതിമൂന്നുകാരന്റെ കൈ മുറിച്ചുകളഞ്ഞു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലായിരുന്നു സംഭവം. പുല്ല് മുറിക്കുന്ന കട്ടിങ് മെഷിന്‍ ഉപയോഗിച്ചാണ് ഇര്‍ഫാന്‍ എന്ന കുട്ടിയുടെ കൈ മുറിച്ചു കളഞ്ഞത്. 

ഷെയ്കുപുര എന്ന ഗ്രാമത്തില്‍ ഷഫ്ഖ്വാത് ബീബി എന്ന സ്ത്രീക്ക് വേണ്ടിയാണ് ഇര്‍ഫാന്‍ ജോലി ചെയ്തിരുന്നത്. 3000 രൂപയാണ് ഇര്‍ഫാന് ശമ്പളമായി നിശ്ചയിച്ചിരുന്നതെന്നും ഇര്‍ഫാന്റെ അമ്മ പറയുന്നു. എന്നാല്‍ പണി തീരുന്നതിന് മുന്‍പ് തന്നെ ഇര്‍ഫാന്റെ സേവനം വേണ്ടെന്ന് ഷഫ്ഖ്വാത് ബീബി പറയുകയായിരുന്നു. 

എന്നാല്‍ അത്ര നാളും ജോലി ചെയ്തതിന്റെ പ്രതിഫലം ചോദിച്ചപ്പോഴായിരുന്നു ഒരു ദയയുമില്ലാതെ അവര്‍ കുട്ടിയുടെ കൈ മുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com