ഒസാമ ബിന്‍ലാദന്റെ മരണത്തിന് പകരം ചോദിക്കാന്‍ മകന്‍ വരുന്നു; എഫ്ബിഐ ഏജന്റിന്റെ വെളിപ്പെടുത്തല്‍

അല്‍ ഖായിദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മരണത്തിനു പകരം ചോദിക്കാന്‍ മകന്‍ ഹംസയുടെ നേതൃത്വത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി വെളിപ്പെടുത്തല്‍.
ഒസാമ ബിന്‍ലാദന്റെ മരണത്തിന് പകരം ചോദിക്കാന്‍ മകന്‍ വരുന്നു; എഫ്ബിഐ ഏജന്റിന്റെ വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍: അല്‍ ഖായിദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മരണത്തിനു പകരം ചോദിക്കാന്‍ മകന്‍ ഹംസയുടെ നേതൃത്വത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി വെളിപ്പെടുത്തല്‍. ബിന്‍ ലാദനെ കണ്ടെത്താന്‍ രൂപീകരിച്ച അന്വേഷണസംഘത്തിന്റെ തലവനായിരുന്ന എഫ്ബിഐ ഏജന്റ് അലി സൗഫാനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. പാകിസ്ഥാനിലെ അബട്ടാബാദില്‍ ഒളിവിലായിരുന്ന ബിന്‍ ലാദനെ യുഎസ് കമാന്‍ഡോകള്‍ വധിക്കുകയായിരുന്നു.

ഹംസയ്ക്കിപ്പോള്‍ 28 വയസാണ്. ഇദ്ദേഹം ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ കത്തുകളിലൂടെയാണ് അല്‍ ഖായിദയോടുള്ള താല്‍പര്യം വെളിപ്പെട്ടത്. പിതാവ് ഒസാമയോടും ഹംസ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. ബിന്‍ ലാദനെ കൊലപ്പെടുത്തിയ സമയത്ത് നടത്തിയ റെയ്ഡിനിടയ്ക്കാണ് ഇത് സൂചിപ്പിക്കുന്ന കത്തുകള്‍ ലഭിച്ചത്. ലാദന്റെ ആശയങ്ങളെ പരിപൂര്‍ണമായി പിന്തുണച്ചിരുന്ന ഹംസ പിതാവിന്റെ മരണത്തിനു പ്രതികാരം ചെയ്യാനും അല്‍ ഖായിദയെ മുന്നോട്ടു നയിക്കാനും ആഗ്രഹിച്ചിരുന്നതായി അലി സൗഹാന്‍ വെളിപ്പെടുത്തി. ലാദനോടും ഇറാഖിനോടും അഫ്ഗാനിസ്ഥാനോടും യുഎസ് ചെയ്ത തെറ്റിന് കണക്കു പറയേണ്ടി വരുമെന്നും ഹംസ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

ഒസാമ ബിന്‍ ലാദനു സമാനമായിത്തന്നെയാണ് യുഎസ് ഹംസയെയും കാണുന്നതെന്നും അലി സൗഹാന്‍ വ്യക്തമാക്കി. രണ്ടു വര്‍ഷങ്ങള്‍ക്കിടെ നാല് ശബ്ദ സന്ദേശങ്ങളാണ് ഹംസയുടേതായി പുറത്തുവന്നത്. യുഎസ് ജനതയോട് കരുതിയിരിക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു അവയെല്ലാം.

ഒസാമ ബിന്‍ ലാദനും ഹംസയും
ഒസാമ ബിന്‍ ലാദനും ഹംസയും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com