ഉത്തര കൊറിയ പിന്മാറാന്‍ തയ്യാറല്ല; വീണ്ടും ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദക്ഷിണ കൊറിയന്‍ രാഷ്ട്ര തലവന്‍ ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക്‌ വഴിയൊരുക്കുന്നതിനിടയിലാണ് വീണ്ടും ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നും പ്രകോപനം
ഉത്തര കൊറിയ പിന്മാറാന്‍ തയ്യാറല്ല; വീണ്ടും ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ

സിയൂള്‍: ലോക രാജ്യങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് ഉത്തരകൊറിയ വീണ്ടും ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. 700 കിലോമീറ്റര്‍ ദൂരപരിധിയില്‍ സഞ്ചരിച്ച ബലസ്റ്റിക് മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദക്ഷിണ കൊറിയന്‍ രാഷ്ട്ര തലവന്‍ ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക്‌ വഴിയൊരുക്കുന്നതിനിടയിലാണ് വീണ്ടും ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായിരിക്കുന്നത്. 

കുസോങ് മേഖലയില്‍ നിന്നാണ് ഞായറാഴ്ച പുലര്‍ച്ചെ വിക്ഷേപിച്ച മിസൈല്‍ ഉത്തരകൊറിയയ്ക്കും ജപ്പാനും ഇടയിലുള്ള സമുദ്രഭാഗത്ത് പതിച്ചതായി ദക്ഷിണ കൊറിയ വ്യക്തമാക്കി. എന്നാല്‍ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ബാലസ്റ്റിക് മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് വ്യക്തമായിട്ടില്ല. ഏപ്രില്‍ 29ന് നടത്തിയ മിസൈല്‍ പരീക്ഷണം പരാജയമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com