നാളെ വീണ്ടും സൈബര്‍ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ശനിയാഴ്ചത്തെ ആക്രമണത്തെ ചെറുക്കാന്‍ സഹായിച്ച'മാല്‍വെയര്‍ ടെക്' എന്ന ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ സുരക്ഷാ ഗവേഷകനാണ് മുന്നറിയിപ്പ് നല്‍കിയത്. 
നാളെ വീണ്ടും സൈബര്‍ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: കഴിഞ്ഞ ദിവസത്തെ സൈബര്‍ ആക്രമണത്തിന്റെ ഞെട്ടല്‍ തീരുന്നതിന് മുന്‍പ് നാളെ വീണ്ടും ഇത്തരത്തിലുള്ള ആക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ചത്തെ ആക്രമണത്തെ ചെറുക്കാന്‍ സഹായിച്ച'മാല്‍വെയര്‍ ടെക്' എന്ന ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ സുരക്ഷാ ഗവേഷകനാണ് മുന്നറിയിപ്പ് നല്‍കിയത്. 

പേര് വെളിപ്പെടുത്താത്ത 22 വയസുകാരനാണ് മാല്‍വെയര്‍ടെക് എന്ന പേരില്‍ അറിയപ്പെടുന്നത്. മാല്‍വെയര്‍ ടെകും അമേരിക്കയില്‍ നിന്നുള്ള 20 എഞ്ചിനീയര്‍മാരും ചേര്‍ന്ന സൈബര്‍ സമൂഹമാണ് കില്‍ സ്വിച്ച് എന്ന പ്രോഗ്രാമിലൂടെ സൈബര്‍ ആക്രമണം തടഞ്ഞത്.

കഴിഞ്ഞ ദിവസത്തെ ആക്രമണം ഒരു പരിധി വരെ ഞങ്ങള്‍ക്ക് തടയാന്‍ കഴിഞ്ഞു. ഇനിയും ഇതാവര്‍ത്തിക്കാന്‍ ഇടയുണ്ട്. തിങ്കളാഴ്ചയായിരിക്കും അത്. എന്നാല്‍ ആ ആക്രമണം തടയാന്‍ കഴിയണമെന്നില്ലെന്നും  മാല്‍വെയര്‍ ടെക് അറിയിച്ചു.

അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയില്‍ നിന്ന് തട്ടിയെടുത്ത സൈബര്‍ ആയുധങ്ങളുടെ സഹായത്തോടെയാണ് കംപ്യൂട്ടറുകളില്‍ ആക്രമണം നടത്തിയതെന്ന് വിദഗ്ദര്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്വീഡന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് ആദ്യം ആക്രമണമുണ്ടായത്. ബ്രിട്ടനിലെ ആരോഗ്യമേഖലയെയാണ് ഇത് ഏറ്റവും ദോഷകരമായി ബാധിച്ചിട്ടുണ്ട്.

പിന്നീട് മണിക്കൂറുകള്‍ക്കകം ലോകമാകെ 75,000 സൈബര്‍ ആക്രമണങ്ങള്‍ കണ്ടെത്തി. 24 മണിക്കൂറിനിടെ ഒരുലക്ഷത്തിലേറെ കംപ്യൂട്ടറുകളെ വൈറസ് ബാധിച്ചതായി മറ്റൊരുകമ്പനിയായ മാല്‍വേര്‍ടെക് അറിയിച്ചു. ആക്രമണത്തിനിരയായതെല്ലാം മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളാണ്. ആക്രമണ സാധ്യതയെപ്പറ്റി മൈക്രോസോഫ്റ്റ് മാര്‍ച്ചില്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. പഴയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളാണ് ആക്രമണത്തിനിരയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com