റംസാന്‍ നാളില്‍ പൊതു ഇടങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കരുത്; ഇസ്ലാം വിരുദ്ധ നിയമമെന്ന് ബേനസീര്‍ ഭൂട്ടോയുടെ മകള്‍ 

പാക് സര്‍ക്കാരിന്റെ ഈ നിയമം വരുന്നതോടെ ജനങ്ങള്‍ നിര്‍ജലീകരണത്താല്‍ മരിക്കുമെന്നായിരുന്നു ട്വിറ്ററിലൂടെയുള്ള ഭക്താവറിന്റെ പ്രതികരണം
റംസാന്‍ നാളില്‍ പൊതു ഇടങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കരുത്; ഇസ്ലാം വിരുദ്ധ നിയമമെന്ന് ബേനസീര്‍ ഭൂട്ടോയുടെ മകള്‍ 

ഇസ്ലാമാബാദ്: റംസാന്‍ വ്രതം അനുഷ്ഠിക്കുന്ന കാലയളവില്‍ പൊതു സ്ഥലങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും തടഞ്ഞുകൊണ്ട് പുതിയ നിയമം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് പാക്കിസ്ഥാന്‍. എന്നാല്‍ പാക് സര്‍ക്കാരിന്റെ ഈ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയുടെ മകള്‍. 

പൊതു ഇടങ്ങളില്‍ നിന്നും പരസ്യമായി ഭക്ഷണം കഴിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്ന നിയമം പാസാക്കാനാണ് പാക്കിസ്ഥാന്റെ നീക്കം. എന്നാല്‍ ഈ നീക്കത്തെ ട്വിറ്ററിലൂടെ വിമര്‍ശിച്ചാണ് ബേനസീര്‍ ഭൂട്ടോയുടെ മകള്‍ ഭക്താവര്‍ രംഗത്തെത്തിയത്. 

പാക് സര്‍ക്കാരിന്റെ ഈ നിയമം വരുന്നതോടെ ജനങ്ങള്‍ നിര്‍ജലീകരണത്താല്‍ മരിക്കുമെന്നായിരുന്നു ട്വിറ്ററിലൂടെയുള്ള ഭക്താവറിന്റെ പ്രതികരണം. റംസാന്‍ നാളുകളില്‍ എല്ലാ ജനങ്ങളും വ്രതം അനുഷ്ഠിക്കുന്നില്ല എന്നത് കൊണ്ട് തന്നെ ഈ നിയമം അന്യായമാണെന്ന് ഭക്താവര്‍ പറയുന്നു.

റംസാന്‍ വ്രതം അനുഷ്ഠിക്കുന്ന ദിവസങ്ങളില്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടല്‍ ഉടമകള്‍ക്ക് ശിക്ഷയും പുതിയ നിയമത്തില്‍ നിഷ്‌കര്‍ശിക്കുന്നുണ്ട്. 500 രൂപ മുതല്‍  25000 രൂപവരെയായിരിക്കും ഇവര്‍ക്ക് പിഴ ചുമത്തുക.

മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പാക്കിസ്ഥാന്റെ സെനറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി, റംസാന്‍ വ്രതാനുഷ്ഠാന നാളുകളില്‍ പൊതു ഇടങ്ങളില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് നിരോധിക്കുന്ന ബില്‍ ബുധനാഴ്ച ഏകകണ്‌ഠേന പാസാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com