കുഞ്ഞുങ്ങളുടെ കാര്യത്തില്‍ നമ്മളേക്കാള്‍ മെച്ചമാണ് സൊമാലിയ 

നവജാത ശിശുമരണ നിരക്കില്‍ പട്ടിണി രാജ്യമായ സൊമാലിയ ഇന്ത്യയെക്കാള്‍ താഴെ! 
കുഞ്ഞുങ്ങളുടെ കാര്യത്തില്‍ നമ്മളേക്കാള്‍ മെച്ചമാണ് സൊമാലിയ 

നവജാത ശിശുമരണ നിരക്കില്‍ പട്ടിണി രാജ്യമായ സൊമാലിയ ഇന്ത്യയെക്കാള്‍ താഴെ! ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ്(ജിബിസി) പുറത്തുവിട്ട പുതിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് കണക്കുകളുള്ളത്. ആരോഗ്യ പരിപാലനത്തിന്റെ 95 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 154മതാണ്. 
നവജാത ശിശുമരണ നിരക്കില്‍ നൂറ് രാജ്യങ്ങളില്‍ ഇന്ത്യ 14-ാം സ്ഥാനത്തും സൊമാലിയ 21-ാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാന്‍ 19-ാം സ്ഥാനത്താണ്.ആഭ്യന്തര കലഹങ്ങളും യുദ്ധവും നിലനില്‍ക്കുന്ന രാജ്യങ്ങളാണ് സൊമാലിയയും അഫ്ഗാനും എന്നത് ശ്രദ്ധേയമാണ്. 

ഉപഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളെക്കാള്‍ ഇന്ത്യയുടെ ആരോഗ്യ പരിപാലന ഇന്റക്‌സ് കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 44.8 ശതമാനമാണ് ഇന്ത്യയുടെ ആരോഗ്യ പരിപാലന ഇന്റക്‌സ്. ശ്രീലങ്കയും ഭൂട്ടാനും ബംഗാളും ഇന്ത്യക്ക് മുകളിലാണ്. ആരോഗ്യപരിപാലന ഇന്റക്‌സില്‍ അണ്ടോറയാണ് മുന്നില്‍(95).ഏറ്റവും പുറകിലുള്ളത് സെണ്ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കാണ്(29).

ആരോഗ്യ പരിപാലന മേഖലയിലെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഇന്ത്യയ്ക്കായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നവജാത ശിശുക്കളുടെ രോഗ പരിപാലനം, പ്രസവ ശുശ്രൂഷ,ശ്വാസകോശ രോഗങ്ങള്‍,ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇവയ്‌ക്കെല്ലാമുള്ള  ചികിത്സയില്‍ ഇന്ത്യ ഏറെ പിന്നിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാലുവേഷനുമായി (ഐഎച്ച്എംഇ)ചേര്‍ന്നാണ് ജിബിസി പഠനം നടത്തിയത്. 130 രാജ്യങ്ങളില്‍ നിന്നുള്ള 2,300ഓളം ഗവേഷകരാണ് പഠനത്തില്‍ പങ്കെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com