കുല്‍ഭൂഷണ്‍ യാദവിന് കോണ്‍സുലര്‍ സഹായം നല്‍കില്ലെന്ന് പാക്കിസ്ഥാന്‍

കുല്‍ഭൂഷണ്‍ യാദവിന് കോണ്‍സുലര്‍ സഹായം നല്‍കില്ലെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമബാദ്: അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ സ്‌റ്റേ ചെയ്ത കുല്‍ഭൂഷണ്‍ യാദവിന് കോണ്‍സുലര്‍ സഹായം നല്‍കില്ലെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിദേശ കാര്യ ഉപദേഷ്ടാവ് സര്‍ത്താസ് അസീസാണ് ഇക്കാര്യം അറിയിച്ചത്. രാജ്യാന്തര കോടതിയുടെ വിധി പാക്കിസ്ഥാന്‍ നടപടികളെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ത്താസ് അന്താരാഷ്ട്ര കോടതി വിധിയെ അംഗീകരിക്കാനാവില്ലെന്ന സൂചനയാണ് നല്‍കിയത്.

അന്താരാഷ്ട്ര കോടതിയില്‍ കൂല്‍ഭൂഷണ്‍ കേസിന്  തയാറെടുക്കുന്നതിന്
പാക്കിസ്ഥാന് അഞ്ച് ദിവസത്തെ സമയം മാത്രമാണ് ലഭിച്ചത്. പാക്കിസ്ഥാന്‍ ജയിലില്‍കഴിയുന്ന കുല്‍ഭൂഷണെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പ്രതിനിധികളെ അനുവദിക്കില്ലെന്നും പാക്കിസ്ഥാന് വ്യക്തമാക്കി. അതേസമയം, കുല്‍ഭൂഷന്റെ അമ്മ ഇതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് നല്‍കിയ പരാതി പരിഗണിക്കുമെന്നും സര്‍ത്താസ് അറിയിച്ചു.

പാക്കിസ്ഥാനില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കുല്‍ഭൂഷണ്‍ യാദവ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ നേവി ഓഫീസറെ സഹായിച്ചിരുന്ന യാദവിന്റെ പക്കല്‍ വ്യാജ പാസ്‌പോര്‍ട്ടാണുണ്ടായിരുന്നതെന്നും സര്‍ത്താസ് ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com