ചൈനയോടാണോ അമേരിക്കയുടെ കളി;രണ്ടുവര്‍ഷത്തിനിടെ ചൈന വകവരുത്തിയത് 18 സിഐഎക്കാരെ 

ചൈനയോടാണോ അമേരിക്കയുടെ കളി;രണ്ടുവര്‍ഷത്തിനിടെ ചൈന വകവരുത്തിയത് 18 സിഐഎക്കാരെ 

ന്യൂയോര്‍ക്ക്:ചൈനയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച അമേരിക്കന്‍ ചാരസംഘടന സിഐഎയുടെ പതിനെട്ടോളം അംഗങ്ങളെ ചൈന വധിച്ചെന്ന് റിപ്പോര്‍ട്ടുകള്‍.ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 2010നും 2012നും ഇടയിലാണ് അമേരിക്കയുടെ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള ശ്രമത്തെ തടയുന്നതിന്റെ ഭാഗമായി ചൈന സിഐക്കാരെ വധിച്ചത് എന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തുന്നു. 

ധാരാളം സിഐഎ ചാരന്‍മാരെ ചൈന ഈ കാലയളവില്‍ തടങ്കലിലാക്കിയെന്നും പത്രം പറയുന്നു. സിഐഎയ്ക്ക് ഈ നൂറ്റാണ്ടില്‍ ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയായത് കൊണ്ടാണ് അമേരിക്ക ഇതിനെപ്പറ്റി മിണ്ടാതിരുന്നത് എന്നും പത്രം പറയുന്നു. 

ചൈനയിലെ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളെ ഭേദിക്കുന്നതു പ്രയാസമാണെന്ന് അമേരിക്കന്‍ ചാരസംഘടന ഉഗദ്യോഗസ്ഥര്‍ മുമ്പ് സമ്മതിച്ചിരുന്നു. എന്നാല്‍ സിഐഎ തോറ്റുകൊടുക്കാന്‍ തയ്യാറല്ലെന്നും ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ പോകുകായണ് എന്നും പത്രം പറയുന്നു. ചാരവൃത്തിക്കേസില്‍ അമേരിക്കന്‍ വനിതയ്ക്കു ചൈനീസ് കോടതി കഴിഞ്ഞ ഏപ്രിലില്‍ തടവുശിക്ഷ വിധിച്ചിരുന്നു.
2015ലാണ് ഇവര്‍ അറസ്റ്റിലായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com