സ്വവര്‍ഗ പ്രണയിനികള്‍ക്കൊപ്പം തായ് വാന്‍; മഴവില്‍ നിറത്തില്‍ തിളങ്ങിയ തായ് വാനില്‍ സ്വവര്‍ഗ വിവാഹം ഇനി നിയമവിധേയം

സ്വവര്‍ഗ പ്രണയിനികള്‍ക്കൊപ്പം തായ് വാന്‍; മഴവില്‍ നിറത്തില്‍ തിളങ്ങിയ തായ് വാനില്‍ സ്വവര്‍ഗ വിവാഹം ഇനി നിയമവിധേയം

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി ലോക രാജ്യങ്ങളെ മുന്നില്‍ നിന്നും നയിക്കുകയാണ് തായ് വാനിപ്പോള്‍. തായ്വാനിലെ ഭരണഘടനാ കോടതി സ്വവര്‍ഗ വിവാഹം നിയമവിധേയമാണെന്ന് പ്രഖ്യാപിച്ചതോടെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി തായ്വാന്‍ മാറി. 

ലോകത്താകമാനം സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ആവശ്യവുമായി പോരാടുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് കരുത്ത് പകരുന്നതാണ് തായ് വാന്‍ കോടതിയുടെ വിധി. ജുഡീഷ്യല്‍ യുവാന്‍ എന്നറിയപ്പെടുന്ന ഭരണഘടനാ കോടതിയാണ് സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കിയത്. 

നിലവിലെ വിവാഹ നിയമങ്ങള്‍ ജനങ്ങളുടെ വിവാഹ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണ്. ഇത് തുല്യതയ്ക്കുള്ള അവകാശവും ഇല്ലാതാക്കുന്നുവെന്ന് ചരിത്രപരമായ വിധി പുറപ്പെടുവിച്ചുകൊണ്ട് തായ്വാന്‍ കോടതി പറഞ്ഞു. സ്വവര്‍ഗ വിവാഹം നിയമപരമാക്കിക്കൊണ്ടുള്ള ഭേദഗതിക്കായി രണ്ട് വര്‍ഷത്തെ സമയമാണ് കോടതി അനവദിച്ചിരിക്കുന്നത്. 

നിയമഭേദഗതി രണ്ട് വര്‍ഷത്തിന് ശേഷം നടപ്പിലായില്ലെങ്കിലും, രണ്ട് വര്‍ഷത്തിന് ശേഷം നടക്കുന്ന സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത ലഭിക്കുമെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നു. വലിയ മാറ്റത്തിന് കാരണമാകുന്ന കോടതി വിധിയെ തായ് വാനിലെ ഭരണകക്ഷിയും സ്വാഗതം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com